Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയില്‍ ഒറ്റദിവസം പോസിറ്റീവ് കേസ് നൂറു കടക്കുന്നത് പത്താം തവണ


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ രോഗബാധിതരുടെ എണ്ണം നൂറു കടന്നു. ഇന്ന് 146 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്താം തവണയാണ് ജില്ലയില്‍ ഒറ്റദിവസം നൂറിനു മുകളില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ 22നാണ് ആദ്യമായി നൂറിന് മുകളില്‍ പോസറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. 101 കേസുകള്‍. ഓഗസ്റ്റ് ഏഴിനാണ് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ (168) റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ 24ന് (106), ജൂലൈ 25ന് 105, 26ന് 107, ഓഗസ്റ്റ് ഒന്നിന് 153, ഓഗസ്റ്റ് രണ്ടിന് 113, അഞ്ചിന് 128, ആറിന് 152 എന്നിങ്ങനെയാണ് നൂറിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റുദിവസങ്ങള്‍. 

ഉറവിടമറിയാത്ത ആറു പേരുള്‍പ്പെടെ 121 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 17 പേര്‍ വിദേശത്ത് നിന്നും എട്ട് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്. ഇതോടെ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1288 ആയി. 11മരണവും ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

നിലവില്‍ വീടുകളില്‍ 3375 പേരും സ്ഥാപനങ്ങളില്‍ 1326 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ 4701 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 441 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 518 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 586 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 314 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 

വിവിധ ആസ്പത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 15 പേര്‍ക്ക് രോഗം ഭേദമായി.ചെമ്മനാട്ടെ മൂന്നു പേര്‍, നീലേശ്വരം, ഉദുമയിലെ രണ്ടു പേര്‍ വീതം, അജാനൂര്‍, മധുര്‍, ചെങ്കള, മുളിയാര്‍, കാസര്‍കോട്, എന്‍മകജെ, പടന്ന, പള്ളിക്കര ഒന്നുവീതം പേര്‍ എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ രോഗമുക്തരായവര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad