കാസര്‍കോട് (www.evisionnews.co): ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെയും അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെയും ഒഴിവുകള്‍ നികത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന് കത്തയച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെയും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെയും ഒഴിവുകള്‍മൂലം പൊതുമരാമത്ത് പ്രവൃത്തികള്‍ പാടെ സ്തംഭിച്ച അവസ്ഥയിലാണ്. ആകെയുളള ആറു ബ്ലോക്കുകളില്‍ നാലു ബ്ലോക്കുകളിലെയും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ സ്ഥലമാറ്റം കിട്ടി പോയിരിക്കുകയാണ്.
ജില്ലയില്‍ 38 ഗ്രാമപഞ്ചായത്തുകളില്‍ 14ഓളം ഗ്രാമപഞ്ചായത്തുകളില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ ഇല്ല. ഭരണസമിതികളുടെ കലാവധി അവസാനിക്കുന്ന ഈ സമയത്ത് പോലും സാങ്കേതിക ജിവനക്കാരുടെ സ്ഥലമാറ്റങ്ങള്‍ നിരുപാധികം തുടരുന്നതും ഒഴിവുകള്‍ നികത്താത്തതും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കുകളിലാണ് ഏറ്റവും അധികം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെ കുറവുള്ളത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തിക്ക് പുറമെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെ പ്രദേശിക വികസന, ആസ്ഥി വികസന ഫണ്ട് ഉള്‍പ്പെടെയുളള പ്രവൃത്തികളും കാസര്‍കോട് വികസന പാക്കേജിന്റെ ഭാഗമായുളള പദ്ധതി പ്രവൃത്തികളും എല്‍എസ്ജിഡി മഖേന നിര്‍വ്വഹിക്കുന്നതിലൂടെ ഏറെ ജോലി ഭാരമാണ് ജില്ലയിലെ എല്‍എസ്ജിഡി ജിവനക്കാര്‍ക്ക് ഉള്ളത്. ഒരു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് 3,4 പഞ്ചായത്തുകളുടെ ചുമതലയാണ് നല്‍കിയിട്ടുളളത്. ഇതുമൂലം ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ പാടെ സ്തംഭിക്കുന്ന സ്ഥിതിയാണെന്ന് എജിസി ബഷീര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
Post a Comment
0 Comments