Type Here to Get Search Results !

Bottom Ad

മത്സ്യബന്ധനത്തിന് അനുമതിയില്ല: കീഴൂരില്‍ മത്സ്യത്തൊഴിലാളികളുടെ ഉപരോധം

കാസര്‍കോട് (www.evisionnews.co): കോവിഡ് രോഗ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് എടുത്തുകളയണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിക്കുന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് സ്ത്രീകളടക്കമുള്ള മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. മത്സ്യബന്ധനത്തിന് അനുമതി നല്‍കണമെന്നും ലോക്ഡൗണ്‍ വിലക്കുകള്‍ നീക്കണമെന്നും ആവശ്യപ്പെട്ടുമാണ് ഉപരോധം.

19ദിവസത്തിലേറെയായി കീഴൂരില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ട്. തോണിയില്‍ മത്സ്യവിപണനത്തിനും വിലക്കുണ്ട്. ഇതോടെ തീരവാസികള്‍ പട്ടിണിയുടെ വക്കിലാണ്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. മത്സ്യത്തൊഴിലാളി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ജില്ലാ കലക്ട്‌റുടെ നേതൃത്വത്തില്‍ നാളെ തൊഴിലാളി പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനമായി. ഇതോടെയാണ് ഒരുമണുക്കൂറുകളോളം നീണ്ട ഉപരോധം അവസാനിപ്പിച്ച് മത്സ്യത്തൊഴിലാളികള്‍ പിരിഞ്ഞത്.



Post a Comment

0 Comments

Top Post Ad

Below Post Ad