കാസര്‍കോട് (www.evisionnews.co): ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ട വാഹനമോഷണ കേസ് പ്രതി അറസ്റ്റില്‍. കണ്ണൂര്‍ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്ത തൈക്കില്‍ മാങ്ങാട് ഹൗസിലെ റംസാനാണ് (20) ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടത്. ചെമ്മനാട് പാലത്തിന് സമീപത്തുനിന്ന് കാസര്‍കോട് സിഐ രാജേഷും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വാഹനമോഷണം അടക്കം നിരവധി കേസുകളില്‍ പ്രതിയാണിയാള്‍. രണ്ടാഴ്ച മുമ്പാണ് എടക്കാട് പൊലീസ് സ്റ്റേഷന് സമീപത്തെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ ഇയാളെ പ്രവേശിപ്പിച്ചത്. അവിടെ നിന്ന് വിദഗ്ധമായി കാസര്‍കോട്ടേക്ക് രക്ഷപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് എടക്കാട് പൊലീസ് കാസര്‍കോട് പൊലീസിന് വിവരം കൈമാറിയിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
റംസാനെ സ്രവ പരിശോധനയ്ക്ക് വിധേയനാക്കി. കോവിഡ് ഫലം നെഗറ്റീവ് ആയതോടെ എടക്കാട് പൊലീസെത്തി പ്രതിയെ കൊണ്ടുപോവുകയായിരുന്നു. കഴിഞ്ഞ ദിവസം പുതിയ ബസ്റ്റാന്റിന് സമീപം റംസാനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പൊലീസിനെ ഇടിച്ച് വീഴ്ത്തി ഇയാള്‍ രക്ഷപെടുകയായിരുന്നു. കാസര്‍കോട്ടെ മറ്റ് പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസ് ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.
Post a Comment
0 Comments