കാസര്‍കോട് (www.evisionnews.co): ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദി മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ സ്മരണാര്‍ത്ഥം മികവുതെളിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന അവാര്‍ഡുകള്‍ വിതരണം ചെയ്തു. കുമ്പള ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ എപ്ലസ് നേടിയ പി. അക്ഷരയ്ക്ക് വീട്ടില്‍ ചെന്ന് അവാര്‍ഡ് നല്‍കി അനുമോദിച്ചു.
കുമ്പളയിലെ യുവ വാണിജ്യ പ്രമുഖരായ ഫവാസ് ക്യൂബ ഡൈന്‍, വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖന്‍ ബഷീര്‍ കുമ്പള ഉപഹാരങ്ങളും സമ്മാനവും നല്‍കി. ചടങ്ങില്‍ ദുബൈ മലബാര്‍ കലാസാംസ്‌കാരിക ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള, സമീര്‍ കുമ്പള, ഹക്കീം കര്‍ള, അല്‍ത്താഫ് കുമ്പള, കെ രാഗവന്‍ മാസ്റ്റര്‍, പി. രുക്മിണി സംബന്ധിച്ചു.
Post a Comment
0 Comments