മംഗളൂരു (www.evisionnews.co): മംഗളൂരു വിമാനത്താവളം ബോംബുവച്ച് തര്‍ക്കുമെന്ന് ഫോണിലൂടെ ഭീഷണി പെടുത്തിയ ആളെ അറസ്റ്റു ചെയ്തു. ഹെബ്രി സ്വദേശിയായ കര്‍ഷകന്‍ വസന്ത് (33) ആണ് പിടിയിലായത്. അന്വേഷണത്തില്‍ യുവാവിന് മാനസീക വിഭ്രാന്തിയുണ്ടെന്ന് ബജ്പെ പോലീസ് പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് വിമാനത്താവളത്തില്‍ സേവനമനുഷ്ഠിച്ച് വിരമിച്ച ഡയറക്ടര്‍ക്കാണ് മൊബൈല്‍ ഫോണില്‍ കോള്‍ ലഭിച്ചത്. അദ്ദേഹം ഉടന്‍ തന്നെ വിമാനത്താവള അതോറിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. ശേഷം, സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ ആകെ തിരച്ചില്‍ നടത്തിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാര്‍ക്കള ടവര്‍ ലൊക്കേഷന്‍ പരിധിയില്‍ നിന്നാണ് കോള്‍ വന്നതെന്ന് കണ്ടെത്തിയിരുന്നു. വന്നത് പിന്നീട് വ്യാജ ഭീഷണിയാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഉഡുപ്പി പോലീസാണ് പ്രതിയെ പിടികൂടിയത്. പിന്നീട് ബജ്പേ പോലീസിനു കൈമാറി. ബാജ്പേ പോലീസ് സ്റ്റേഷനിലെ സിവില്‍ ഏവിയേഷന്‍ നിയമ പ്രകാരം പ്രതിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Post a Comment
0 Comments