കാസര്‍കോട് (www.evisionnews.co): കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന മദ്രസാ അധ്യാപകര്‍ക്ക് ഇസ്ലാമിക പുതുവര്‍ഷമായ ദിനമായ മുഹറം ഒന്നിന് കൈതാങ് എന്ന നിലയില്‍ സാന്ത്വന പദ്ധതിയുമായി അബുദാബി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി. ഖാദിം അല്‍ റഹ്മാന്‍ എന്ന പേരില്‍ 20ഓളം സാധനങ്ങലടങ്ങിയ ഭക്ഷണ കിറ്റ് മുനിസിപ്പല്‍ പരിധിയിലെ ജോലി നഷ്ടപെട്ട, ശമ്പളം ലഭിക്കാത്ത അല്ലെങ്കില്‍ ശമ്പളം ഭാഗികമായി ലഭിക്കുന്ന മദ്രസാ അധ്യാപകര്‍ക്ക് നല്‍കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എഎം കടവത്ത് യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് ഹക്കീം അജ്മല്‍ തളങ്കരയ്ക്ക് നല്‍കി നിര്‍വഹിച്ചു.
മുനിസിപ്പല്‍ ലീഗ് ജനറല്‍ സെക്രട്ടറി ഖാലിദ് പച്ചക്കാട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയ്ക്ക് കെഎംസിസി മുനിസിപ്പല്‍ കമ്മിറ്റി നല്‍കുന്ന മരണാന്തര കര്‍മങ്ങള്‍ ചെയ്യാനുള്ള കഫന്‍ കിറ്റ് തകരീം അല്‍ ഇഹ്‌സാന്റെ ഉദ്ഘാടനം മുന്‍ അബുദാബി കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി ടിഎംഎ തുരുത്തി, മുനിസിപ്പല്‍ ലീഗ് ട്രഷറര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടിക്ക് നല്‍കി നിര്‍വഹിച്ചു.
നിര്‍ധന മദ്രസാ വിദ്യാര്‍ത്ഥിക്ക് ഓണ്‍ലൈന്‍ പഠന സഹായ ഉപകരണ വിതരണം മുന്‍ അബുദാബി കെഎംസിസി മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ശിഹാബ് ഊദ്, എംഎസ്എഫ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഖാസിയാറകത്തിന് നല്‍കി നിര്‍വഹിച്ചു. ഗഫൂര്‍ ഊദ്, ഷാനു തായലങ്ങാടി, നാച്ചു കെബി, റൗഫ്, ഫിറോസ് അടുക്കത്ത്ബയല്‍ പ്രസംഗിച്ചു.
Post a Comment
0 Comments