കാസര്‍കോട് (www.evisionnews.co): ഇടതു സഹയാത്രികനും കുമ്പഡാജെ എല്‍ഡിഎഫ് പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ബിഎ മുഹമ്മദ് ഷാഫി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കുമ്പഡാജെയിലെ പൗരപ്രമുഖനും ബിലാല്‍ ബസ് ട്രാന്‍സ്‌പോര്‍ട്ട് ഉടമയുമായ മുഹമ്മദ് ഷാഫി പിണറായി സര്‍ക്കാറിന്റെ അഴിമതി ഭരണത്തിലും കാപട്യങ്ങളിലും മന:മടുത്താണ് പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചത്.
ഇടതുപാളയത്തില്‍ വലിയ സ്വാധീനമുള്ള ഇദ്ദേഹം കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ ബിടി അബ്ദുല്ലക്കുഞ്ഞിയോട് മത്സരിച്ചിരുന്നു. സിപിഎം കണ്ണുംനട്ട് കാത്തിരുന്ന വാര്‍ഡില്‍ മുപ്പതിലധികം വോട്ടുകള്‍ക്കാണ് മുഹമ്മദ് ഷാഫി പരാജയപ്പെട്ടത്. വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുണ്ടാവുമെന്ന പ്രചാരണവും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ ഉണ്ടായ ഈ കൂടുമാറ്റം വലീയ രാ്ഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.
Post a Comment
0 Comments