ദേശീയം (www.evisionnews.co): റഷ്യ ലോകത്തിലെ ആദ്യ കോവിഡ് വാക്സിന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്പാദനം ആരംഭിച്ചു. ഗമേലയ സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി റഷ്യന്‍ പ്രതിരോധമന്ത്രാലയവുമായി ചേര്‍ന്ന് വികസിപ്പിച്ച സ്പുട്നിക് അഞ്ച് എന്ന വാക്സിന്റെ ഉത്പാദനമാണ് തുടങ്ങിയത്. റഷ്യന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം ചില വിദഗ്ദര്‍ വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. മതിയായ ഡാറ്റയുടെ അഭാവവും അതിവേഗ അംഗീകാരവും കാരണം റഷ്യയുടെ വാക്സിന്‍ കുത്തിവെയ്ക്കുന്നത് അത്ര സുരക്ഷിതാമയിരിക്കില്ലെന്നാണ് മൂവായിരത്തിലധികം മെഡിക്കല്‍ പ്രൊഫഷണലുകള്‍ പങ്കെടുത്ത ഒരു സര്‍വേയില്‍ കാണിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും റഷ്യന്‍ ഡോക്ടര്‍മാരായിരുന്നു.
Post a Comment
0 Comments