കൊച്ചി (www.evisionnews.co); കോവിഡ് ബാധമൂലമാണ് അമ്മ മരിച്ചതെന്ന കാര്യം മറച്ചുവച്ച് സംസ്‌കാരം നടത്തിയെന്ന ആരോപണത്തിന് മറുപടിയുമായി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും മരിക്കുമ്പോള്‍ കോവിഡ് നെഗറ്റീവായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
മരിക്കുന്നതിനു മുന്‍പുതന്നെ രോഗം നെഗറ്റീവായിരുന്നു.മരണശേഷം നടത്തിയ പരിശോധനയിലും കോവിഡ് നെഗറ്റീവായിരുന്നു. ഇതേത്തുടര്‍ന്നാണ് മൃതദേഹം നാട്ടില്‍ കൊണ്ടു വരികയും സംസ്‌കരിക്കുകയും ചെയ്തതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. എയിംസില്‍ നടത്തിയ പരിശോധനകളുടെ ഫലം ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മാതാവിന്റെ ആന്തരിക അവയവങ്ങള്‍ പലതിനും തകരാറുകള്‍ സംഭവിച്ചിരുന്നു. അതു പൂര്‍വസ്ഥിതിയില്‍ ആകാതിരുന്നതാണ് മരണകാരണം. ഹൃദയാഘാതം വന്നാണ് മരിച്ചതെന്ന് പറയാനാവില്ലെന്നും അല്‍ഫോന്‍സ് കണ്ണന്താനം വിശദീകരിച്ചു.
Post a Comment
0 Comments