കാസര്‍കോട് (www.evisionnews.co): പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളില്‍ സദര്‍ മുഅല്ലിം മുദരിസുമായിരുന്ന ഇ അബ്ദുല്ലാഹ് ദാരിമി ആലംപാടി ചെര്‍ക്കള (62) നിര്യാതനായി. മസ്തിഷ്‌ക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കുറച്ചു ദിവസത്തോളം ചികിത്സയിലായിരുന്നു. ദീര്‍ഘകാലം സൗദി അറേബ്യയിലായിരുന്നു.
ചെര്‍ക്കളയിലായിരുന്നു താമസം. ആലമ്പാടിയിലെ ദര്‍സില്‍ പഠനമാരംഭിച്ച് പിന്നീട് കുമ്പോല്‍ ദര്‍സിലും തുടര്‍ന്ന് ജാമിഅ ദാറുസ്സലാമിലും പഠനം നടത്തി. 1982ല്‍ പഠനം പൂര്‍ത്തിയാക്കി.1983 ലെ രണ്ടാം സനദ് ദാന സമ്മേളനത്തില്‍ വെച്ച് ദാരിമി ബിരുദം നേടി. കുമ്പോല്‍, കല്ലടുക്ക, തായലങ്ങാടി,പള്ളങ്കോട്, ആലമ്പാടി, പൊയിനാച്ചി,കോട്ടപ്പുറം, ബോവിക്കാനം തുടങ്ങിയ സ്ഥലങ്ങളില്‍ മുദരിസായും ഖത്വീബായും സ്വദ്ര്‍ മുഅല്ലിമായുമൊക്കെ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ശൈഖുനാ ശംസുല്‍ ഉലമ, നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ലിയാര്‍, കുമ്പോല്‍ പി.എ അഹ്മദ് മുസ്ലിയാര്‍, ആലമ്പാടി കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രധാന ഗുരുനാഥന്മാരാണ്. ചെര്‍ക്കളം കണ്ടത്തില്‍ മുഹ്യിദ്ധീന്‍ ജുമാ മസ്ജിദ് പരിസരത്തു കബറടക്കം നടന്നു
Post a Comment
0 Comments