Type Here to Get Search Results !

Bottom Ad

ബെസ്റ്റ് പിടിഎ അവാര്‍ഡ് ചെര്‍ക്കള സെന്‍ട്രലിന് വീണ്ടും അഭിമാനനേട്ടം

ചെര്‍ക്കള (www.evisionnews.co): സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍ സ്‌കൂളുകളിലെ മികച്ച പിടിഎ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 2019-20 വര്‍ഷത്തെ ബെസ്റ്റ് പിടിഎ അവാര്‍ഡിന് വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാം സ്ഥാനവും റവന്യൂ ജില്ലയില്‍ രണ്ടാം സ്ഥാനവും നേടിയാണ് ജിഎച്ച്എസ്എസ് ചെര്‍ക്കള സെന്‍ട്രല്‍ നാടിന് അഭിമാനമായത്. അക്കാദമിക മേഖലയിലെ ഇടപെടലുകള്‍ക്കും ഭൗതിക സൗകര്യമൊരുക്കുന്നതിലെ മികവും പരിഗണിച്ചാണ് വിദ്യാലയത്തിന് അവാര്‍ഡ് ലഭിച്ചത്.

എസ്എസ്എല്‍സി, പ്ലസ്ടു ഫലത്തില്‍ വര്‍ധനവ്, എല്‍എസ്എസ്, യുഎസ്എസ് നേട്ടം, മൂന്നു കോടി രൂപയില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍, മനോഹരമായ സ്‌കൂള്‍ കവാടങ്ങള്‍, സിസിടിവി സംവിധാനം, സ്മാര്‍ട്ട് പ്രീപ്രൈമറി, സ്‌കൂള്‍ ആകാശവാണി നിലയം, ജൈവകൃഷി, സ്മാര്‍ട്ട് അറ്റ് 2020 ക്യാമ്പയിന്‍, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, തുടങ്ങിയ അനവധി നേട്ടങ്ങള്‍ കാഴ്ച്ചവെക്കാന്‍ പിടിഎക്ക് സാധിച്ചിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങള്‍ ഒരുക്കാനും ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്.

2017-18 വര്‍ഷത്തില്‍ സംസ്ഥാനതലത്തില്‍ മികച്ച പിടിഎക്കുള്ള നാലാം സ്ഥാനം സ്‌കൂള്‍ നേടിയിരുന്നു. സ്‌കൂളിന്റെ അക്കാദമികവും ഭൗതികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ പിന്തുണ നല്‍കിയ ജനപ്രതിനിധികള്‍ക്കും രക്ഷിതാക്കള്‍ക്കും പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍മാര്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പിടിഎ പ്രസിഡന്റ് ഷുക്കൂര്‍ ചെര്‍ക്കളം, എസ്എംസി ചെയര്‍മാന്‍ സുബൈര്‍ കെഎം, മദര്‍ പിടിഎ പ്രസിഡന്റ് ഫൗസിയ മറ്റു പിടിഎ ഭാരവാഹികള്‍ നന്ദി അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad