കാസര്‍കോട് (www.evisionnews.co): ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി പതിനാറുകാരിയായ സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ കാമുകിമാരെ കേസന്വേഷണ സംഘം ചോദ്യം ചെയ്തു. ബളാല്‍ അരീങ്കല്ലിലെ ആല്‍ബിന്റെ കാമുകിമാരായ കോഴിക്കോട്, വെള്ളരിക്കുണ്ട് സ്വദേശിനികളെയാണ് സിഐ കെ. പ്രേംസദന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്. ഇവരില്‍ കോഴിക്കോട്ടെ കാമുകിക്ക് ആല്‍ബിന്റെ നീക്കങ്ങളെല്ലാം അറിയാമായിരുന്നു. അതിനാല്‍ ഈ യുവതിയെ കേസില്‍ സാക്ഷിയാക്കുമെന്നും പോലീസ് പറഞ്ഞു.
കോഴിക്കോട്ടെ വീട്ടിലെത്തിയാണ് ഇവരെ പോലീസ് ചോദ്യം ചെയ്തത്. പല നിര്‍ണായകമായ വിവരങ്ങളും ഇവര്‍ പോലീസിന് കൈമാറിയതായാണ് അറിയാന്‍ കഴിയുന്നത്. ആന്‍മേരിയയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടറില്‍ നിന്നും, ആല്‍ബിന്‍ എലിവിഷം വാങ്ങിയ വെള്ളരിക്കുണ്ടിലെ കടയുടമയില്‍ നിന്നും പോലീസ് മൊഴിയെടുത്തു. കാമുകിക്കൊപ്പം സുഖമായി താമസിക്കുകയെന്ന കണക്കു കൂട്ടലോടെയാണ് ഐസ്‌ക്രിമീല്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് അറസ്റ്റിലായ ആല്‍ബിന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. വിഷം കലര്‍ന്ന ഐസ്‌ക്രിം കഴിച്ച സഹോദരി ആന്‍മേരി (16) മരണപ്പെടുകയും പിതാവ് ബെന്നി ഇപ്പോഴും ചികിത്സയിലാണ്. ആഗസ്ത് അഞ്ചിനാണ് പെണ്‍കുട്ടി മരിച്ചത്.
Post a Comment
0 Comments