Type Here to Get Search Results !

Bottom Ad

യുവാക്കളെ സ്വാധീനിക്കാന്‍ കഴിയുന്നില്ല: സിപിഎമ്മില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നതായി ആഭ്യന്തര വിലയിരുത്തല്‍

ദേശീയം (www.evisionnews.co): സി.പി.എമ്മില്‍ നിന്നും ചെറുപ്പക്കാര്‍ കൊഴിഞ്ഞു പോകുന്നതായും യുവാക്കളെ സ്വാധീനിക്കാന്‍ കഴിയുന്നില്ലെന്നും സി.പി.എമ്മിന്റെ ആഭ്യന്തര വിലയിരുത്തല്‍. പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തിന്റെ പുനരുജ്ജീവനം ഉടനെ ഒന്നും സാധ്യമാവില്ലെന്നും പാര്‍ട്ടി വിലയിരുത്തുന്നു. സി.പി.എമ്മിന് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനോട് (ടിഎംസി) ഭരണകൂട അധികാരം നഷ്ടപ്പെട്ടിട്ട് ഒമ്പത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. 

കൂടാതെ മുഖ്യപ്രതിപക്ഷം എന്ന പദവി ബിജെപിക്ക് വിട്ടുകൊടുത്തിട്ട് ഏകദേശം രണ്ട് വര്‍ഷവും ആയിരിക്കുന്നു. ഈ സാഹചര്യത്തില്‍ സിപിഐ എം ബംഗാള്‍ ഘടകത്തിന് 18 നും 31 നും ഇടയില്‍ പ്രായമുള്ളവരുടെ പിന്തുണ നഷ്ടപ്പെട്ടു എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പാര്‍ട്ടി അംഗങ്ങളായുള്ള ചെറുപ്പക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരികയാണെന്ന് സിപിഐയുടെ ആഭ്യന്തര ആശയവിനിമയം വെളിപ്പെടുത്തുന്നു.

ഈ വെളിപ്പെടുത്തല്‍ നിര്‍ണായകമായി കണക്കാക്കപ്പെടുന്നു, കാരണം ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുകയാണ്. മമത ബാനര്‍ജിയുടെ രണ്ടാം കാലാവധി 2021 മെയ് 27 ന് അവസാനിക്കും തെരഞ്ഞെടുപ്പ് ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ രണ്ട് പ്രധാന ശക്തികള്‍ക്ക് എതിരെ ഒരു ബദലായി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള പ്രതീക്ഷയിലാണ് ഇടതുമുന്നണി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad