കാസര്‍കോട് (www.evisionnews.co): സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഭാഗമായി നാഷണല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ബിര്‍മിനടുക്ക ബേള വില്ലേജ് ഓഫീസ് പരിസരം വൃത്തിയാക്കി. വില്ലേജ് ഓഫീസര്‍ എന്‍. കിരണ്‍ കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ് പ്രസിഡണ്ട് മജീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വില്ലേജ് അസി. ആര്‍. ശ്രീജിത്ത്, ഹമീദ് ബിര്‍മ്മിനടുക്ക, ഹനീഫ് ബികെ, ശിവചന്ദ്ര മാടത്തടുക്ക പ്രസംഗിച്ചു. അഷ്‌കര്‍ പിഎച്ച്, അന്‍വര്‍ ബിഐ, ബാത്തിഷ ബി.കെ, മുനസീര്‍ ബി.ഐ, ഹാരിസ് ബികെ, റസാക്ക് ബിര്‍മ്മിനടുക്ക സംസാരിച്ചു. ഇസ്മായില്‍ ബി.ഐ സ്വാഗതവും അഷ്ഫാക്ക് ബി. നന്ദിയും പറഞ്ഞു.
Post a Comment
0 Comments