Type Here to Get Search Results !

Bottom Ad

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് കോവിഡ്

(www.evisionnews.co)കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. യെദ്യൂരപ്പ തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. മാത്രമല്ല, തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിക്കുകയാണെന്നും യെദ്യൂരപ്പയുടെ ട്വറ്റിലൂടെ വ്യക്തമാക്കി.

'എന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്. ആരോഗ്യനില തൃപ്തികരമാണെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു ' എന്നും യെദ്യൂരപ്പ ട്വിറ്ററില്‍ കുറിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad