കാസര്‍കോട് (www.evisionnews.co): കാസര്‍കോട്- കാഞ്ഞങ്ങാട് ദേശീയപാതയില്‍ സ്ഥിതിചെയ്യുന്ന തെക്കിലില്‍ ചന്ദ്രഗിരിപ്പുഴയ്ക്ക് കുറെയുള്ള പാലം വിള്ളല്‍ വീണ്് അപകട ഭീഷണിയുയര്‍ത്തുന്നത്. നൂറുകണക്കിന് വാഹനങ്ങള്‍ ഇരുദിശകളിലുമായി കടന്നുപോകുന്ന പാലമാണ് കാലപ്പഴക്കം കാരണം തകര്‍ച്ചാഭീഷണി നേരിടുന്നത്. നേരത്തെ വലിയ കണ്ടെയിനര്‍ വാഹനങ്ങള്‍ ഉള്‍പ്പടെ ഒരേ സമയത്ത് ഇരുദിശയിലേക്കായി പാലത്തിലൂടെ കടന്നുപോകുന്നത് കാരണം വാഹനങ്ങളുടെ അരികുകള്‍ കൈവരികളില്‍ തട്ടി പില്ലറുകള്‍ക്കടക്കം കേടുപാട് പറ്റിയിരുന്നു. ഇപ്പോള്‍ പാലത്തില്‍ നേരിയ വിള്ളലുകള്‍ രൂപ്പെട്ടിരിക്കുകയാണ്.
പാലത്തിലും ഇരുഭാഗങ്ങളിലും റോഡില്‍ കുഴികള്‍ രൂപപ്പെട്ടതും ഗതാഗതം ദുഷ്‌കരമാക്കിയിട്ടുണ്ട്. ഇതുകാരണം തിങ്ങിഞെരങ്ങിയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. കെട്ടിലും മട്ടിലും നിര്‍മാണ വൈദഗ്ധ്യത്തിന്റെ പ്രൗഢിവിളിച്ചോതുന്ന ഈ പാലം 1953 ഒക്ടോബര്‍ 21നാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. കേരളം മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന അക്കാലത്ത് മദ്രാസ് ധനവകുപ്പ് മന്ത്രി സി. സുബ്രമണ്യനാണ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കാലപ്പഴക്കം കൊണ്ട് അപകടഭീഷണി നേരിടുന്ന പാലം അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തണമെന്നാണ് ആവശ്യം.
Post a Comment
0 Comments