കേരളം (www.evisionnews.co): ഉരുള്‍പൊട്ടലുണ്ടായ രാജമല പെട്ടിമുടിയില്‍ അപകടം നടന്ന് എട്ടാം ദിവസമായ ഇന്നും തെരച്ചില്‍ തുടരും. പുഴയില്‍ മണ്ണടിഞ്ഞ് നിരന്ന ഇടങ്ങളില്‍ ചെറിയ ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധന നടത്തും. ഇതോടൊപ്പം ലയങ്ങള്‍ക്ക് മുകളിലെ മണ്ണ് നീക്കിയും പരിശോധന തുടരും. അപകടത്തില്‍ അകപ്പെട്ട 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ ആരെയും കണ്ടെത്തായില്ല. 55 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു.
ദുരന്തമുണ്ടായ പെട്ടിമുടി ഇന്നലെ മുഖ്യമന്ത്രിയും ഗവര്‍ണറും സന്ദര്‍ശിച്ചിരുന്നു. രാവിലെ 9.30നാണ് ഗവര്‍ണറും മുഖ്യമന്ത്രിയും അടങ്ങിയ സംഘം ആനച്ചാലില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയത്. ഇവിടെ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള പെട്ടിമുടിയിലേക്ക് കാറിലായിരുന്നു യാത്ര. പെട്ടിമുടിയില്‍ പതിനഞ്ച് മിനിറ്റോളം സ്ഥിതി വിലയിരുത്തിയ ശേഷം തിരികെ മൂന്നാറിലേക്ക് സംഘം മടങ്ങി. ഒരു മണിയോടെ മൂന്നാര്‍ ടീ കൗണ്ടിയില്‍ അവലോകന യോഗം നടത്തി.
Post a Comment
0 Comments