കാസര്‍കോട് (www.evisionnews.co): കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം അവശ നിലയില്‍ കണ്ട ഡ്രൈവറെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സാനിറ്റൈസര്‍ കഴിച്ചതായാണ് വിവരം. കാസര്‍കോട് ഡിപ്പോയിലെ ഡ്രൈവറും തിരുവനന്തപുരം സ്വദേശിയുമായ ഷിബു (45) വിനെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയോടെയാണ് ഡിപ്പോയ്ക്ക് സമീപം അവശനിലയില്‍ കണ്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ടവര്‍ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പരിശോധനക്കിടെയാണ് താന്‍ സാനിറ്റൈസര്‍ കഴിച്ചതായി ഷിബു ഡോക്ടറോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പരിയാരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. നേരത്തെ ഡിപ്പോയിലെ വിശ്രമ മുറിയിലായിരുന്നു താമസിച്ചിരുന്നത്. മെക്കാനിക്കിനും രണ്ട് ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് അടച്ചിട്ടിരുന്നു. ഇതോടെ ഷിബുവിന് ഇവിടെ താമസിക്കാനായില്ല. അതിനിടെയാണ് അവശനിലയില്‍ കണ്ടത്.
Post a Comment
0 Comments