കാസര്‍കോട്: (www.evisionnews.co) വഴിതർക്കത്തെ തുടർന്ന് ബന്ധുക്കളായ നാലു പേരെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. ഉപ്പള ബായാര്‍ കനിയാല സുദമ്പളെയിലെ സദാശിവ, വിട്ടള, ബാബു, ദേവകി എന്നിവരെയാണ് കൊലപ്പെടുത്തിയത്. കൊല നടത്തിയ ഉദയയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. തിങ്കളാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം.
യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഉദയയുടെ അമ്മാവന്മാരാണ് കൊല്ലപ്പെട്ട സദാശിവയും വിട്ടളയും ബാബുവും. അമ്മായിയാണ് ദേവകി. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി.

Post a Comment
0 Comments