Type Here to Get Search Results !

Bottom Ad

ക്വാറന്റിൻ ലംഘിച്ച് കറങ്ങി നടന്ന സിപിഎം പ്രവർത്തകനെതിരെ കേസ്

ബേക്കൽ (www.evisionnews.co): ക്വാറന്റിൻ ലംഘിച്ച് കറങ്ങി നടന്ന സിപിഎം പ്രവർത്തകനെതിരെ കേസ്. പള്ളിക്കരയിലെ കബീറിനെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്. പള്ളിക്കര 19-ാം വാർഡിൽ 14 പോസിറ്റീവ് സമ്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ പോസിറ്റീവ് രോഗിയായ ഒരാളുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്നാണ് ഹോം ക്വാറന്റിലായത്. എന്നാൽ ക്വാറന്റിൻ ലംഘിച്ച് പൊതുസ്ഥലങ്ങളിൽ പുറത്തിറങ്ങി നടക്കുകയായിരുന്നു. പള്ളിക്കര പഞ്ചായത്ത് 19-ാം വാർഡ് അംഗം പി.കെ അബ്ദുല്ലയുടെ പരാതിയിലാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad