ബംഗളൂരു (www.evisionnews.co): മതവിദ്വേഷം വളര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ സംഘര്‍ഷം. എംഎല്‍എയുടെ വീടിന് നേരെയും പോലീസ് സ്റ്റേഷന് നേരെയും അക്രമണം നടന്നു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ രണ്ടുപേര്‍ മരിച്ചു. പോലീസുകാര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പോലീസുകാരും ഉള്‍പ്പെടുന്നു. രണ്ട് മാധ്യമപ്രവര്‍ത്തകരും പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ക്രമസമാധാനസംരക്ഷണം മുന്‍നിര്‍ത്തി ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കെജി ഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലും ഭാരതി നഗര്‍, പുലികേശി നഗര്‍, ബന്‍സ്വാടി എന്നിവിടങ്ങളിലും കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. 110 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു പുലികേശി നഗറിലെ കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരിയുടെ മകന്‍ നവീനാണ് മതവിദ്വേഷം വളര്‍ത്തുന്ന കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതത്. ഇതില്‍ പ്രതിഷേധിച്ച് നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വന്നതിന് പിന്നാലെയാണ് സംഘര്‍ഷവും ഉടലെടുത്തത്.
തുടര്‍ന്ന് ബംഗളൂരു കെജി ഹള്ളി പൊലീസ് സ്റ്റേഷന് നേരെ അക്രമമുണ്ടാവുകയും പൊലീസ് വാഹനങ്ങള്‍ കത്തിക്കുകയുമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിട്ട നവീനിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നടന്ന പ്രകടനമാണ് അക്രമത്തില്‍ കലാശിച്ചത്. ഇതിന് പിന്നാലെ എം.എല്‍.എയുടെ വീട് തീവെച്ച് നശിപ്പിച്ചു. പോലീസ് സ്റ്റേഷന്‍ കത്തിക്കാനും ശ്രമം നടന്നു. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പോലീസ് അറിയിച്ചു.
Post a Comment
0 Comments