Type Here to Get Search Results !

Bottom Ad

ഒറ്റദിവസം ചെങ്കളയിലും മധൂരിലും പത്ത് സമ്പര്‍ക്ക കേസുകള്‍: മുളിയാറില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

കാസര്‍കോട് (www.evisionnews.co): ചെങ്കള പഞ്ചായത്തില്‍ കോവിഡ് ഭീഷണി വര്‍ധിപ്പിച്ച് ഒറ്റദിവസം 10 സമ്പര്‍ക്ക കേസുകള്‍. ഇതില്‍ രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല. രണ്ടുപേര്‍ കാസര്‍കോട് നഗരത്തിലെ തട്ടുകടയിലും ചെരുപ്പ് കടയിലും ജോവിചെയ്യുന്നവരാണ്.

മൂന്നാംഘട്ടത്തില്‍ ശനിയാഴ്ചയാണ് ആദ്യമായി അഞ്ചുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നത്. ഇന്നലെ വീണ്ടും 10പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ കോവിഡ് വ്യാപനഭീതി കൂടിയിരിക്കുകയാണ്. ചെര്‍ക്കള ടൗണില്‍ പച്ചക്കറി മൊത്തവ്യാപാരം നടത്തുന്ന മുളിയാറിലെ സഹോദരങ്ങള്‍ക്ക് കഴിഞ്ഞ അഞ്ചിന് കോവിഡ് ബാധിച്ചിരുന്നു. ഇതോടെ തന്നെ ചെര്‍ക്കളയിലും പരിസരങ്ങളിലും വലിയ രീതിയില്‍ ആശങ്ക പടര്‍ന്നിരുന്നു.

മംഗളൂരുവിലേക്ക് ദിനംപ്രതി സഞ്ചരിച്ച രണ്ടുപേര്‍ക്കും ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്. മറ്റു മൂന്നുപേര്‍ കാസര്‍കോട്ടെ ബുക്ക് സ്റ്റാളിലും തട്ടുകടയിലും ചെരുപ്പ് കടയിലും ജോലിക്കാരാണ്. രണ്ടുപേരുടെ സമ്പര്‍ക്ക ബാധിയുടെ ഉറവിടം കണ്ടെത്തനായിട്ടില്ല.

അതേസമയം മുളിയാറില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് പോസിറ്റീവ് കണ്ടെത്തിയവരുമായി ബന്ധപ്പെട്ട ഒമ്പതു പേരുടെ ഫലം ഇന്നലെ പോസീറ്റീവായി. ഇനിയും മൂപ്പതിലധികം പേരുടെ ഫലം വരാനാണ്ടെന്നാണ് വിവരം. മധൂരില്‍ കഴിഞ്ഞ ദിവസം രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിരുന്നു. ഇന്നലെ മാത്രം പത്തുപേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇത് പ്രദേശത്താകെ ആശങ്കയിലാഴ്ത്തി.




കാസര്‍കോട്: ഒരേ കുടുംബത്തിലെ മൂന്നു കുട്ടികളടക്കം 9പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം. മുളിയാര്‍ പഞ്ചായത്തിലെ 56,40,32,20 വയസുള്ള സ്ത്രീകള്‍, 14,4 വയസുള്ള പെണ്‍കുട്ടികള്‍, 64,23 വയസുള്ള പുരുഷന്മാര്‍, 10 വയസുള്ള ആണ്‍ കുട്ടി എന്നിവര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ജൂലൈ അഞ്ചിന് പോസിറ്റീവായ ആളില്‍ നിന്നാണ് രോഗപകര്‍ച്ചയുണ്ടായത്. പ്രാഥമിക സമ്പര്‍ക്കിലൂടെ ഒരേ കുടുംബത്തിലെ കുമ്പള പഞ്ചായത്തിലെ 65, 32 വയസുള്ള പുരുഷന്മാര്‍, 56,26 വയസുള്ള സ്ത്രീകള്‍ക്കും രണ്ട് വയസുള്ള പെണ്‍കുഞ്ഞിനും രോഗം ബാധിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad