കാസര്‍കോട് (www.evisionnews.co): നീലേശ്വരം തൈക്കടപ്പുറം പീഡന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ് പ്രതികള്‍ രക്ഷപ്പെടാതെ നോക്കേണ്ടണ്ടത് കേരള ആഭ്യന്തര വകുപ്പിന്റെ ഉത്തരവാദിത്വമാണെന്നും വിദ്യാര്‍ത്ഥിനികള്‍ പീഡിപ്പിക്കപ്പെടുന്നത് കേരളത്തില്‍ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്നും എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോടും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാലും പറഞ്ഞു.
ഇരയാക്കപ്പെട്ടവര്‍ക്കു നീതിലഭിക്കാത്തതു ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നു. തൈക്കടപ്പുറം പീഡനം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു മാതൃകപരമായ ശിക്ഷ പ്രതികള്‍ക്ക് ലഭിക്കണം. കണ്ണൂര്‍ പാലത്തായി പീഡനക്കേസില്‍ ആഭ്യന്തര വകുപ്പ് പ്രതികളെ സഹായിക്കുന്നതാണ് നാംകണ്ടത്. ആവര്‍ത്തിച്ചാല്‍ ശക്തമായ സമരവുമായി നേതാക്കള്‍ പറഞ്ഞു.
Post a Comment
0 Comments