Type Here to Get Search Results !

Bottom Ad

തുണികൊണ്ടുള്ളത് പ്രോത്സാഹിപ്പിക്കണം: വാല്‍വുള്ള എന്‍ 95 മാസ്‌ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യവകുപ്പ്


ന്യൂഡല്‍ഹി (www.evisionnews.co): വാല്‍വുള്ള എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രായം. ഇത്തരം മാസ്‌കുകള്‍ വൈറസ് തടയാന്‍ ഫലപ്രദമല്ലെന്നാണ് ആരോഗ്യമന്ത്രായത്തിന്റെ വിശദീകരണം. എന്‍95 മാസ്‌കുകള്‍ ഒഴിവാക്കാനും തുണികൊണ്ടുള്ള മാസ്‌കുകള്‍ പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രം കത്തയച്ചു.

എന്‍ 95 മാസ്‌കിലെ വാല്‍വുകള്‍ വഴി വൈറസ് പുറത്തുകടക്കാന്‍ സാധ്യത ഏറെയാണെന്നും ഇത്തരം മാസ്‌ക് ഉപയോഗിച്ചാല്‍ വൈറസ് പടരുന്നത് തടയാനാവില്ലെന്ന് മാത്രമല്ല, ഉപയോഗിക്കുന്നവര്‍ പുറത്തുവിടുന്ന വായുവിലൂടെ വൈറസ് പകരാന്‍ ഇടയാക്കിയേക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. അതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഒഴികെയുള്ള പൊതുജനങ്ങള്‍ വാല്‍വ് റെസ്പിറേറ്ററുകള്‍ ഉള്ള മാസ്‌കുകള്‍ ഒഴിവാക്കണമെന്നും വീട്ടില്‍ ഉണ്ടാക്കിയതടക്കമുള്ള തുണി മാസ്‌കുകള്‍ പ്രോത്സാഹിപ്പിക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത് സര്‍വീസസ് (ഡി.ജി.എച്ച്.എസ്) രാജീവ് ഗാര്‍ഗ് കത്തില്‍ പറയുന്നു.

തികച്ചും സുരക്ഷിത സാഹചര്യങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് നേരത്തെ തന്നെ കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad