Type Here to Get Search Results !

Bottom Ad

കാസര്‍കോട് നഗരസഭയിലെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധ: പച്ചക്കറി, ഫ്രൂട്ട്‌സ് കടകളിലെ ജീവനക്കാര്‍ക്കും രോഗം


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ഇന്ന് 17 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും മൂന്നു പേര്‍ വിദേശത്ത് നിന്നെതത്തിയവരും മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് ഡിഎംഒ ഡോ ഒവി രാംദാസ് അറിയിച്ചു.

കാസര്‍കോട് ടൗണില്‍ ഒരേ പച്ചക്കറി കടയില്‍ ജോലി ചെയ്യുന്ന 22, 24 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശികള്‍, 46,28 വയസുള്ള മധുര്‍ പഞ്ചായത്ത് സ്വദേശികള്‍,കാസര്‍കോട് നഗരസഭയിലെ ഒരു കുടുംബത്തിലെ 21(പുരുഷന്‍),41(സ്ത്രി),വയസുള്ളവര്‍ക്കും ആറ് വയസുള്ള ആണ്‍കുഞ്ഞിനും കാസര്‍കോട് ടൗണില്‍ ഫ്രൂട്സ് കട നടത്തുന്ന 25 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, കാസര്‍കോട് കാര്‍ ഷോറുമില്‍ ജോലി ചെയ്യുന്ന 35 വയസുള്ള മുളിയാര്‍ പഞ്ചായത്ത് സ്വദേശിയ്ക്കും ആരോഗ്യ പ്രവര്‍ത്തകയായ 25 വയസുള്ള ചെങ്കള സ്വദേശിനിയ്ക്കും ജൂണ്‍ 29 ന് മംഗളൂരുവില്‍ നിന്നു വന്ന 50 വയസുള്ള ചെങ്കള സ്വദേശിയ്ക്കും ഇദ്ദേഹത്തിന്റെ 20 വയസുള്ള മകള്‍ക്ക് (സമ്പര്‍ക്കം) എന്നിവര്‍ക്കും

ജൂലൈ ഏഴിന് വന്ന 25 വയസുള്ള കുംബഡാജെ സ്വദേശിനി, ജൂണ്‍ 25 ന് വന്ന 30 വയസുള്ള ദേലംപാടി പഞ്ചായത്ത് സ്വദേശി (ഇരുവരും സൗദിയില്‍ നിന്നെത്തിയവര്‍),ജൂണ്‍ 25 ന് അബുദാബിയില്‍ നിന്നെത്തിയ 50 വയസുള്ള തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും

ജൂണ്‍ 22 ന് യുപിയില്‍ നിന്നെത്തിയ കുമ്പളയില്‍ തയ്യല്‍ കടയില്‍ ജോലിചെയ്യുന്ന 38 വയസുള്ള യു പി സ്വദേശി, ജൂണ്‍ 27 ന് ബംഗളൂരുവില്‍ നിന്ന് കാറില്‍ എത്തിയ 23 വയസുള്ള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.




നാലു പേര്‍ക്ക് രോഗമുക്തിയായി 

കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മൂന്നു പേര്‍ക്കും കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ക്കും രോഗം ഭേദമായി.

Post a Comment

0 Comments

Top Post Ad

Below Post Ad