കേരളം (www.evisionnews.co): തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍. നേരത്തെ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസുമായി ബന്ധമുള്ള മൂന്നു പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.റമീസില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മുവാറ്റുപുഴ സ്വദേശി ജലാലും മറ്റു രണ്ടുപേരുമാണ് അറസ്റ്റിലായത്. നിരവധി സ്വര്‍ണക്കടത്തു കേസുകളിലെ പ്രതികളാണ് ഇവര്‍. കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്.
ഇവരുടെ അറസ്റ്റ് വൈകീട്ടോടെ രേഖപ്പെടുത്താനും സാധ്യതയുണ്ട്. രാജ്യാന്തരബന്ധമുള്ള കള്ളക്കടത്ത് സംഘങ്ങളിലേക്കാണ് നിലവിൽ കസ്റ്റംസിന്റെയും എൻ.ഐ.എയുടെയും അന്വേഷണം പോകുന്നത്.
രാജ്യത്തെയും സംസ്ഥാനത്തെയും സ്വർണക്കടത്ത് നിയന്ത്രിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് കഴിഞ്ഞദിവസം പിടിയിലായ റമീസ്. സ്വർണക്കടത്തിൽ ഇയാൾക്ക് നിർണായക പങ്കുണ്ടെന്നാണ് കസ്റ്റംസിൻറെ കണ്ടത്തൽ. ഇയാളുെട ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
Post a Comment
0 Comments