ദേശീയം (www.evisionnews.co): ലോക്ഡൗണ്‍ കാരണം 2020 മാര്‍ച്ച് ഒന്നിന് വിസാകാലാവധി കഴിഞ്ഞ് മടങ്ങാനാവാതെ കുടുങ്ങിക്കിടക്കുന്ന സന്ദര്‍ശക വിസക്കാര്‍ക്കാണ് നിയമനടപടികളില്‍ നിന്നൊഴിവാകാന്‍ ഒരുമാസത്തെ സമയം അനുവദിച്ച് യുഎഇ സര്‍ക്കാര്‍. ജുലൈ 12നാരംഭിച്ച ഈ സംവിധാനം ഉപയോഗിച്ച് ഒരു മാസത്തിനകം നാട്ടിലേക്ക് മടങ്ങാനോ വിസയുടെ സ്വഭാവം മാറ്റി തുടരാനോ കഴിയുമെന്ന് ഐ.സി.എ അധികൃതര്‍ അറിയിച്ചു.
വിസാകാലാവധി സംബന്ധിച്ച് നേരത്തെയുള്ള കര്‍ശന നടപടികള്‍ കോവിഡിനെ തുടര്‍ന്ന് താല്‍ക്കാലികമായി നീട്ടി വെച്ചിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം കാലാവധി കഴിഞ്ഞ വിസകള്‍ക്കും ഐ.ഡി കാര്‍ഡുകള്‍ക്കും ഡിസംബര്‍ വരെ സാധുത നല്‍കിയ നേരത്തെയുണ്ടായ കാബിനറ്റ് തീരുമാനം പിന്‍വലിച്ചിട്ടുണ്ട്. യു.എ.ഇ താമസ വിസയുള്ളവര്‍ക്കും പൗരത്വമുള്ളവര്‍ക്കും രേഖകള്‍ പുതുക്കാന്‍ 90 ദിവസത്തെ സമയവും വിദേശികള്‍ക്ക് ഒരുമാസത്തെ സാവകാശവുമാണ് നല്‍കിയിട്ടുള്ളതെന്ന് ഐ.സി.എ വക്താവ് ബ്രിഗേഡിയര്‍ അല്‍ഖാബി പറഞ്ഞു.
യു.എ.ഇയും ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവും തമ്മിലുള്ള ഉടമ്പടി പ്രകാരം അടിയന്തിരമായി യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങേണ്ടവര്‍ക്കും ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് തിരിച്ചുപോകേണ്ടവര്‍ക്കുമായി ജുലായ് 12 മുതല്‍ 15 ദിവസത്തേക്ക് ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ നടത്താനുള്ള സംവിധാനം ആരംഭിച്ചിട്ടുണ്ട്. യു.എ.ഇയിലേക്ക് മടങ്ങുന്നവര്‍ വിമാനത്തില്‍ കയറുന്നതിന് നാല് ദിവസത്തെ കാലയളവിലുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കണമെന്നും നിബന്ധനയുമുണ്ട്. അതിനിടെ അവധിക്കും മറ്റും തനിച്ച് ഇന്ത്യയിലെത്തി കുടുങ്ങിയ 12 വയസിന് താഴെയുള്ള കുട്ടികളെ കൂട്ടിനാളില്ലാതെയും മടക്ക യാത്രക്കുള്ള ടിക്കറ്റ് നല്‍കാന്‍ വിവിധ എയര്‍ലൈനുകള്‍ വിസമ്മതിച്ചത് പല രക്ഷിതാക്കളേയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
Post a Comment
0 Comments