കാസര്‍കോട് (www.evisionnews.co): വിദ്യാനഗര്‍ ലയണ്‍സ് ക്ലബ് പുതിയ ലയണ്‍ വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ അധികാരമേറ്റു. ലോക് ഡൗണ്‍ന്റെ പശ്ചാത്തലത്തില്‍ ഗൂഗിള്‍ മീറ്റ് വഴി നടന്ന യോഗത്തില്‍ അഡ്വ. സുധീര്‍ നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. ലയണ്‍സ് ഡിസ്ടിക്ട് ഗവര്‍ണ്ണര്‍ ലയണ്‍ ഡോ ഒവി സനല്‍ പുതിയ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
വിദ്യാനഗര്‍ ക്ലബ് നടപ്പിലാക്കുന്ന വിദ്യാമിത്രം പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ടെലിവിഷന്‍ വിതരണം, മാസ്‌ക് വിതരണം, സാനിട്ടറി മെഷീന്‍ സ്ഥാപിക്കല്‍, പെന്‍ഷന്‍ പദ്ധതി തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. പി.വി മധുസൂധനന്‍, അഡ്വ. കെ വിനോദ് കുമാര്‍, പ്രശാന്ത് ജി നായര്‍, വിനോദ് പാലോത്ത്, പ്രൊഫ. വി. ഗോപിനാഥ്, പി.കെ പ്രകാശ് കുമാര്‍, മഞ്ചുനാഥ് കാമത്ത് സംസാരിച്ചു.
ഭാരവാഹികള്‍: പി.വി മധുസൂധനന്‍ (പ്രസി), മഞ്ചുനാഥ് കാമത്ത് (സെക്രട്ടറി), കെ. സുകുമാരന്‍ നായര്‍ (ട്രഷറര്‍), പി.കെ പ്രകാശ് കുമാര്‍, പ്രൊഫ. വി. ഗോപിനാഥ്, എം.എ നാസര്‍ (വൈസ് പ്രസി), എം. ചന്ദ്രഭാനു (ജോ. സെക്ര).
Post a Comment
0 Comments