Type Here to Get Search Results !

Bottom Ad

ജില്ലയില്‍ സ്രവ പരിശോധന പരിതാപകരം:കൂടുതല്‍ ടെക്‌നീഷ്യന്മാരെ അനുവദിക്കണമെന്ന് ഷാനവാസ് പാദൂര്‍


കാസര്‍കോട് (www.evisionnews.co): കോവിഡ്-19 സ്രവ പരിശോധനാ സൗകര്യം കാസര്‍കോട് ജില്ലയില്‍ അപര്യാപ്തമായതിനാല്‍ രോഗ നിര്‍ണയം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍. 

സംസ്ഥാനത്തെ മറ്റു ജില്ലകള്‍ സ്രവ പരിശോധനയില്‍ ഏറെ മുന്നില്‍ നില്‍ക്കുമ്പോള്‍ നമ്മുടെ ജില്ലയില്‍ വളരെ പരിതാപകരമായ നിലയിലാണ് ഇതുമുന്നോട്ടു പോകുന്നത്. വിവിധ പിഎച്ച്‌സികളില്‍ നിന്ന് അയക്കുന്നവരില്‍ നിന്നും രണ്ടോ മൂന്നോ പേരെ മാത്രം പരിശോധിച്ച് ബാക്കിയുള്ളവരെ അടുത്ത ദിവസത്തെ പരിശോധനക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. ഇതും സ്ഥിതി ഗുരുതരമാക്കാന്‍ ഇട നല്‍കുന്നു. പെരിയയിലെ സര്‍ക്കാര്‍ സ്രവ പരിശോധനാ ലാബില്‍ ഒരേ ഒരു ടെക്‌നീഷനെ കൊണ്ട്, പുലര്‍ച്ചവരെ പരിശോധന നടത്തിയിട്ടുള്ള സ്ഥിതിയാണിത്.

രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ പിഎച്ച്‌സി പരിശോധനക്ക് അയക്കുമ്പോള്‍ അതിനെപോലും മറികടന്നു കൊണ്ട് ചില ബാഹ്യശക്തികളുടെ അനധികൃത ഇടപെടലുകളിലൂടെ രോഗ ലക്ഷണങ്ങളില്ലാത്തവരെ പരിശോധനക്കായി കുത്തിത്തിരുകുന്നതും പ്രശ്‌നം സങ്കീര്‍ണമാക്കുന്നു. ഇതേ തുടര്‍ന്ന് പിഎച്ച്‌സി വഴി സ്രവ പരിശോധനക്ക് അര്‍ഹതപ്പെട്ടവര്‍ തങ്ങളെപോലുള്ള ജനപ്രതിനിധികളുടെ ശുപാര്‍ശക്കായി നെട്ടോട്ടമോടുന്ന ദയനീയ സ്ഥിതിയാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്.

സര്‍ക്കാറും ആരോഗ്യ വകുപ്പും എത്രയുംപെട്ടെന്ന് പെരിയയിലെ സ്രവ പരിശോധന ലാബില്‍ രണ്ട് ടെക്‌നീഷ്യന്മാരെക്കൂടി അനുവദിക്കണമെന്നും പിഎച്ച്‌സി വഴി വരുന്ന രോഗലക്ഷണമുള്ളവരെ മുന്‍ഗണന നല്‍കി പരിശോധന നടത്താനുള്ള നടപടികള്‍ അടിയന്തിരമായും സ്വീകരിക്കണമെന്നും ഷാനവാസ് പാദൂര്‍ പറഞ്ഞു.







Post a Comment

0 Comments

Top Post Ad

Below Post Ad