നീലേശ്വരം (www.evisionnews.co): 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മദ്രസാധ്യാപകനായ പിതാവ് ഉള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍. നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി, പുഞ്ചാവി സ്വദേശി ഇജാസ് അറസ്റ്റിലായത്. നീലേശ്വരം തൈക്കടപ്പുറത്താണ് സംഭവം.
എട്ടാംക്ലാസ് മുതല്‍ പിതാവ് വീട്ടില്‍ വച്ച് നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ഇയാള്‍ക്കെതിരെ നേരത്തെയും പോക്സോ കേസ് നിലവിലുണ്ട്. പീഡന വിവരം മാതാവിന് അറിയാമായിരുന്നുവെന്നും കുട്ടി മൊഴി നല്‍കിയതിനാല്‍ ഇവരെയും പ്രതി ചേര്‍ത്തേക്കുമെന്നാണ് സൂചന. പെണ്‍കുട്ടി ഒരു തവണ ഗര്‍ഭഛിദ്രത്തിനു വിധേയമായിട്ടുണ്ടെന്നു മനസിലാക്കിയ അമ്മാവനാണ് പോലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ മാസം പിതാവിന്റെ സുഹൃത്തുക്കള്‍ ഏഴുപേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കി. ഇതോടെയാണ് പോലീസ് നാലുപേരെ പിടികൂടിയത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കും. വൈദ്യപരിശോധനയ്ക്കു ശേഷം ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് മുമ്പാകെ മൊഴി രേഖപ്പെടുത്തും. ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നാണ് വിവരം.

Post a Comment
0 Comments