കാസര്‍കോട് (www.evisionnews.co): കര്‍ണാടക ഹുബ്ലിയില്‍ നിന്നും ടാക്സി കാറില്‍ നാട്ടില്‍ വരുന്നതിനിടെ പനി മൂര്‍ച്ഛിച്ചു മരിച്ച മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയുടെ പ്രാഥമിക കോവിഡ് പരിശോധനാഫലം പോസിറ്റീവ്. അന്തിമ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ ബിഎം അബ്ദുല്‍ റഹ്്മാന്‍ (48) ആണ് മരിച്ചത്. ദീര്‍ഘകാലമായി ഹുബ്ലിയില്‍ വ്യാപാരിയായിരുന്ന അബ്ദുല്‍ റഹ്മാന്‍ ബന്ധുക്കളായ രണ്ടുപേര്‍ക്കൊപ്പം തിങ്കളാഴ്ച രാത്രിയാണ് കര്‍ണാടക ഹുബ്ലിയില്‍ നിന്നും കാറില്‍ നാട്ടിലേക്ക് വന്നത്. വരുമ്പോള്‍ തന്നെ അബ്ദുല്‍ റഹ്മാന് പനിയുണ്ടായിരുന്നു.
തലപ്പാടിയില്‍ നിന്ന് ടാക്സി കാറില്‍ വീട്ടിലേക്ക് വരുന്നതിനിടെ പനി മൂര്‍ച്ഛിക്കുകയും കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടര്‍ന്ന് സ്രവം പരിശോധനക്ക് അയക്കുകയും ഒപ്പമെത്തിയവര്‍ ക്വാറന്റീനില്‍ പോവുകയും ചെയ്തു.
ആസ്പത്രിയില്‍ വച്ച് പരിശോധിച്ചപ്പോള്‍ പ്രാഥമിക ഫലം കോവിഡ് പോസ്റ്റീവായിരുന്നു. ഇന്ന് ഉച്ചയോടെ ലഭിക്കുന്ന ഫലത്തോടെ മാത്രമേ കോവിഡ് ആണോയെന്ന് വ്യക്തമാവുകയുള്ളൂ. ഇദ്ദേഹത്തിന് ആദ്യ പരിശോധനാഫലം പോസിറ്റീവായതോടെ ജനറല്‍ ആസ്പത്രിയിലെ നാല് ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Post a Comment
0 Comments