റിയാദ് (www.evisionnews.co): കാസര്‍കോട് വിദ്യാനഗര്‍ കോപ്പ സ്വദേശി അബ്ബാസ് അബ്ദുല്ല (52) റിയാദില്‍ മരിച്ചു. റിയാദിലെ സാമൂഹിക പ്രവര്‍ത്തകനും റിയാദിലെ കാസര്‍കോട്ടുകാരുടെ കൂട്ടായ്മയായ കെസ്വയുടെ എക്‌സിക്യുട്ടീവ് മെമ്പറും കാസര്‍കോട് മണ്ഡലം കെഎംസിസിയുടെ സജീവ പ്രവര്‍ത്തകനുമാണ്. വെള്ളിയാഴ്ച വൈകിട്ട് തഖസ്സുസിയിലുള്ള സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
മൂന്നാഴ്ചയിലധികമായി ചികിത്സയിലായിരുന്നു. പിതാവ് പരേതനായ കോപ്പ അബ്ബാസ്, മാതാവ് പരേതയായ നഫീസ. ഭാര്യ: ചേരങ്കൈ സ്വദേശി ആയിഷത്ത് മിസ്‌രിയ. മക്കള്‍: മുഹമ്മദ് അബ്‌റാസ്, അഫ്‌നാസ് ഹുസൈന്‍. സഹോദരങ്ങള്‍: മുഹമ്മദ് ഷരീഫ്, മുജീബ് റഹ്മാന്‍, അഹമ്മദ് കബീര്‍, അസ്മ, ഖദീജ, സക്കീന, സുഹ്‌റാബി.
Post a Comment
0 Comments