കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് മരിച്ച കാസർകോട് അണങ്കൂർ സ്വദേശി ഖൈറുുന്നിസയുടെ മരണവും കോവിഡ് കണക്കിലില്ല. പരിയാരം മെഡിക്കൽ കോളേജ് ആസ്്പത്രിയിൽ ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. എന്നാൽ മരണ റിപോര്‍ട്ട് തിരുവനന്തപുരത്തേക്ക് അയച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ റിപോര്‍ട്ട് വന്നില്ല. വൈകിട്ട് ജില്ലാ ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനിലും വന്നില്ല.
നാലു ദിവസം മുമ്പ് മരിച്ച ഉപ്പളയിലെ നഫീസയുടെ കാര്യത്തിലും കോവിഡ് മരണ റിപോര്‍ട്ടില്‍ രേഖപ്പെടുത്താന്‍ വൈകിയിരുന്നു. ഇത് മാധ്യമങ്ങളിൽ ചര്‍ച്ചയായതിനെ തുടര്‍ന്ന് അടുത്ത ദിവസം പട്ടികയില്‍ ഉള്‍പെടുത്തുകയായിരുന്നു. ഇത് ജില്ലയിൽ രണ്ടാമത്തെ കോവിഡ് മരണമാണ്. പത്തു ദിവസം മുമ്പ് ഹുബ്ലിയിൽ നിന്നെത്തിയ കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശിയുടെ മരണം ചില സാങ്കേതികത്വം കാരണം ജില്ലയുടെ കണക്കിൽ ഉൾപ്പെടുത്തിയിരുന്നില്ല
Post a Comment
0 Comments