കാസര്‍കോട് (www.evisionnews.co): കോവിഡ് നീരിക്ഷണത്തില്‍ കഴിയുന്ന പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ചു. പോക്‌സോ കേസില്‍ കോടതി റിമാന്റ് ചെയ്ത പ്രതി മാലോം ചുള്ളിയിലെ ഷൈജു ദാമോദരന്‍ (38) ആണ് രാജപുരം പുടംങ്കല്ല് താലൂക്കാസ്പത്രിയിലെ റിമാന്റ് പ്രതികളെ താമസിപ്പിക്കുന്ന സെല്ലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം.
വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 15നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജൂലൈ 13ന് ഇലക്ട്രിക്കല്‍ ജോലിവശമുള്ള പതിനാറുകാരനെ ടിവി നന്നാക്കാനാണെന്നും പറഞ്ഞ് ഷിജു വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ പരാതിയില്‍ ജൂലൈ 14ന് ഉച്ചയോടെ വെള്ളരിക്കുണ്ട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ കഴുത്തും കൈഞരമ്പും മറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഉടനെ പൊലീസ് തന്നെ ഇയാളെ ജില്ലാ ആസ്പത്രിയിലെത്തിച്ചു. സ്രവം എടുത്തതിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോവിഡ് നിരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് പൂടംങ്കല്ല് ആസ്പത്രിയിലേക്ക് മാറ്റിയത്.
Post a Comment
0 Comments