Type Here to Get Search Results !

Bottom Ad

ഓക്സ്ഫോര്‍ഡില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം; കോവിഡ് വാക്സിന്‍ പരീക്ഷണഫലം ഇന്ന്

ദേശീയം (www.evisionnews.co): ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ പ്രാഥമിക പരീക്ഷണഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഇതിനോടകം തന്നെ ആറ് ലക്ഷം പേരുടെ ജീവനെടുത്ത കൊറോണ വൈറസ് മഹാമാരിയെ തടഞ്ഞു നിര്‍ത്തുന്നതിനായി ലോകം വന്‍ പ്രതീക്ഷയോടെയാണ് ഫലം കാത്തിരിക്കുന്നത്.

കോവിഡ് വാക്സിന്‍ പരീക്ഷണങ്ങളില്‍ മുന്‍പന്തിയിലായിരുന്നു ഓക്സ്ഫോര്‍ഡ് സര്‍വകലാശാല. ഇവര്‍ വികസിപ്പിച്ച വാക്സിന്‍ നിലവില്‍ ബ്രസീലില്‍ മനുഷ്യരിലുള്ള പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടത്തിലാണ്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസയോഗ്യമാണെങ്കില്‍ വാക്സിന്‍ പ്രാരംഭഘട്ടത്തില്‍ മികച്ച ഫലങ്ങള്‍ കാണിക്കുകയും കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ പ്രതീക്ഷ പകരുന്നുമെന്നുമാണ് വിവരം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad