കര്‍ണാടക (www.evisionnews.co): ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളുടെ ബൈക്കില്‍ സ്പര്‍ശിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിനെ ജനക്കൂട്ടം തല്ലിച്ചതച്ചു. കര്‍ണാടകയിലെ വിജയപുര ജില്ലയിലാണ് ശനിയാഴ്ച സംഭവം നടന്നത്. യുവാവിനെ ചെരിപ്പുകൊണ്ടും വടികൊണ്ടും മുഖത്ത് അടിക്കുന്നതും ചവിട്ടുന്നതുമായ വിഡിയോ പുറത്തുവന്നു. സവര്‍ണജാതിക്കാരനും കുടുംബത്തിലെ 13ഓളം പേരും ചേര്‍ന്നാണ് യുവാവിനെ ബൈക്കില്‍ തൊട്ടുവെന്ന് ആരോപിച്ച് ക്രൂരമര്‍ദനത്തിനിരയാക്കിയത്.
സംഭവത്തില്‍ യുവാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. യുവാവിന്റെ പരാതിയില്‍ 13ഓളം പേര്‍ക്കെതിരെ എസ്.സി/എസ്.ടി നിയമപ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു. കേസിലെ ചില പ്രതികളെ ചോദ്യം ചെയ്തതായും പോലീസ് വ്യക്തമാക്കി.
Post a Comment
0 Comments