കാസര്‍കോട് (www.evisionnews.co): മൂന്നുഘട്ടങ്ങളിലായി ഇതുവരെ കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ഫെബ്രുവരി മൂന്നുമുതല്‍ ജൂലൈ 22വരെയുള്ള വിവിധ ഘട്ടങ്ങളിലായി 1073 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഇന്നലെ വരെ 585 പേര്‍ രോഗമുക്തി നേടി. അഥവാ 54.5ശതമാനം. മൂന്നാംഘട്ടത്തില്‍ 895 ആണ് രോഗബാധിതര്‍.
ഫെബ്രുവരി മൂന്നിനാണ് കാസര്‍കോട് ജില്ലയില്‍ ആദ്യത്തെ കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാമത്തെ പോസിറ്റീവ് കേസ് മാര്‍ച്ച് 16നായിരുന്നു. എപ്രില്‍ അവസാനത്തോടെ ഇത് 120 ആയി ഉയര്‍ന്നു. മെയ് പത്തോടെ രണ്ടാംഘട്ടത്തില്‍ രോഗം ബാധിച്ച 177 പേരും രോഗമുക്തി നേടി ജില്ല കോവിഡ് മുക്തമായി.
ഒരു ദിവസത്തിന്റെ ആശ്വാസത്തിനൊടുവില്‍ മാര്‍ച്ച് 11ന് വീണ്ടും നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ നിന്നെത്തിയ മംഗല്‍പാടി, പൈവളികെ, കുമ്പള സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീടങ്ങോട്ട് രോഗവ്യാപനത്തിന്റെ തോത് കൂടുകയായിരുന്നു. സമ്പര്‍ക്ക രോഗികളുടെ എണ്ണവും തുച്ഛമായിരുന്നു. ജൂണ്‍ മാസത്തോടെ സമ്പര്‍ക്ക രോഗികളുടെ എണ്ണവും കൂടിവന്നു. രണ്ടാംഘട്ടം വരെ 70കേസുകള്‍ ഉണ്ടായിരുന്നിടത്ത് മൂന്നാംഘട്ടത്തില്‍ 400സമ്പര്‍ക്ക കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ 487 രോഗികളാണ് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ കുമ്പളയിലും (82) ചെങ്കളയിലും (80)ആണ്. 54രോഗികള്‍ മഞ്ചേശ്വരത്തും 30രോഗികളും മധൂരിലും മംഗല്‍പാടിയിലുമുണ്ട്. മംഗല്‍പാടിയിലും കാസര്‍കോട് നഗരസഭയിലുമാണ് ജില്ലയില്‍ കോവിഡ് മരണം സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പ് മരിച്ച മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയുടെ മരണം സംസ്ഥാനത്തിന്റെ കോവിഡ് കണക്കില്‍ പെടുത്തിയിട്ടില്ല.
Post a Comment
0 Comments