ന്യൂഡല്‍ഹി (www.evisionnews.co): ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം ഒമ്പത് ലക്ഷത്തോടടുക്കുകയാണ്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 8,78,254 ആയി.
കഴിഞ്ഞ ദിവസം 500 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23,174 ആയി വര്‍ധിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 2,54,427 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. 24 മണിക്കൂറില്‍ 7,827 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Post a Comment
0 Comments