(ebiz.evisionnews.co)കേരളത്തില്‍ തന്നെ ഏറ്റവും ഭാഷ-സാംസ്കാരിക വൈവിധ്യമുള്ലൊരു പ്രദേശമാണ് കാസര്‍കോട് ജില്ലയിലെ ഉപ്പള. മലയാളം, ഉര്‍ദു, തുളു, കന്നട തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങളെ ഈ ചെറിയൊരു പ്രദേശത്ത് കാണാം. ഉപ്പളയുടെ ഈ വൈവിധ്യം പോലെ തന്നെ വൈവിധ്യങ്ങള്‍ നിറഞ്ഞ യുകെ യൂസുഫ് എന്ന വ്യക്തിത്വത്തെ ഉപ്പള ഈ ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട്.
ബിസിനസ് രംഗത്ത് കൂടിയാണ് ലോകം അദ്ദേഹത്തെ ശ്രദ്ധിക്കാന്‍ തുടങ്ങിയതെങ്കിലും സാമുഹിക പ്രശ്നങ്ങളിലെ നിരന്തരമായ ഇടപെടല്‍ , ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യം , കലാ -സാംസ്കാരിക രംഗത്ത് നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ അങ്ങനെ ബഹുമുഖ ഇടപെടലുകളിലൂടെ കാസര്‍കോട് ജില്ലയുടെ അഭിമാനമായും , കേരള -കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ പ്രമുഖ വ്യക്തിത്വമായും മാറാന്‍ യു കെ യൂസുഫിന് കഴിഞ്ഞു.
സ്വപ്നങ്ങളുടെ തോഴനായിരുന്നു എന്നും യുകെ യൂസഫ്. നിറമുള്ള ജീവിതപ്പീലി ബാല്യത്തില്‍ തന്നെ യുകെ യൂസഫ് കാണാന്‍ തുടങ്ങിയിരുന്നു. അറിയാനും നേടാനും കഠിനാധ്വാനം ചെയ്യാനുമുള്ള ത്വര ജന്മസിദ്ധമായി തന്നെ യുകെ യൂസഫിന് ലഭിച്ചിട്ടുണ്ട്. ആ ത്വര യെ കെടാ വിളക്കായി കൊണ്ട് നടക്കാന്‍ യുകെക്ക് സാധിക്കുന്നു എന്നിടത്ത് തന്നെയാണ് അദ്ദേഹത്തിന്‍റെ വിജയവും. നിങ്ങള്‍ നിരന്തരമായി എന്താണോ ആഗ്രഹിക്കുന്നത് അത് നിങ്ങളെ തേടിവരും എന്ന് പൌലോ കൌലോ പറഞ്ഞത് പോലെ ബാല്യം തൊട്ടേ അറിയാനും നേടാനുമുള്ള യുകെ യൂസഫിന്റെ ആഗ്രഹം അദ്ദേഹത്തെ പതിനെട്ടാമത്തെ വയസ്സില്‍ തന്നെ (ebiz.evisionnews.co)ഉപ്പളയിലെ ഗ്രാനൈറ്റ് മാര്‍ബിള്‍ ബിസിനസുകാരനാക്കി മാറ്റി. കേരളത്തില്‍ തന്നെ ഗ്രാനൈറ്റ് മാര്‍ബിള്‍ ബിസിനസ് രംഗം വ്യാപകമാകാത്ത കാലത്താണ് ഒരു കൌമാരക്കാരന്‍ ഈ മേഖലയില്‍ വിജയക്കൊടി പാറിച്ചത്. ഇരുപത്തിമൂന്നാം വയസ്സില്‍ അന്‍പതോളം ട്രക്കിന്റെ ഉടമയായി ആ യുവാവ് മാറി. പിന്നീട് കേരള -കര്‍ണാടക സംസ്ഥാനങ്ങളില്‍ പടര്‍ന്നു പന്തലിച്ച യുകെ ഗ്രൂപ്പിന്റെ ഫൗണ്ടറായി ആ യുവാവ് വളര്‍ന്നു.
കാസർഗ്ഗോട് ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങളിലൊന്ന് യു കെ യൂസഫിന്റെ നേത്രത്വത്തിലുള്ള യു കെ ബിൽഡേർസാണ്. കാസര്‍കോട്, കണ്ണൂർ ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന നിരവധി വ്യാപാര സമുച്ചയങ്ങളുടെ സാരഥിയും കൂടിയാണു യു കെ. സ്കൂട്ടർ സ്വന്തമാക്കിയ കൗമാരക്കാരൻ ബെൻസ് കാർ സ്വപ്നം കാണുന്നു. ബെൻസ് സ്വന്തമാക്കിയപ്പോൾ റോൾസ് റോയിസായി സ്വപ്നം. അതും സ്വന്തമാക്കി ഹെലികോപ്റ്റർ സ്വന്തമാക്കാൻ പരിശ്രമിക്കുന്ന യുകെ യൂസഫിനെ പുതു തലമുറ മോട്ടിവേഷണൽ ഐക്കണായാണു കാണുന്നത്. ജില്ലയിൽ ആദ്യമായി സ്റ്റാർ ഹോട്ടലുകളുടെ സൗകര്യമുള്ള കാരവാൻ സ്വന്തമാക്കിയതും യു കെ യൂസഫായിരുന്നു.
സപ്തഭാഷ സംഗമഭൂമി എന്നൊരു പേരും കൂടിയുണ്ട് കാസർഗോടിന്. ആ പേരിനെ അന്വര്‍ത്ഥമാക്കും വിധം ഏഴോളം ഭാഷ സംസാരിക്കാനറിയുന്ന പ്രതിഭയാണ് യുകെ യൂസഫ്. മാത്രമല്ല (ebiz.evisionnews.co)എഴുത്തുകാരൻ, ഗായകൻ, പ്രാസംഗികൻ, പ്രസാധകൻ, പത്രപ്രവർത്തകൻ, അഭിനേതാവ് തുടങ്ങിയ മേഖലകളിലെല്ലാം തന്റെ സാന്നിധ്യം അറിയിക്കാന്‍ ഈ സകലകലാവല്ലഭന് സാധിച്ചു. സഹൃദയര്‍ക്കിടയിലെ ബിസിനസുകാരനും ബിസിനസുകാര്‍ക്കിടയിലെ സഹൃദയനും കൂടിയാണ് യുകെ യൂസഫ്. ബിസിനസ് തിരക്കുകൾക്കിടയിലും എഴുത്തും വായനയും തന്റെ സർഗ്ഗാത്മക ജീവിതവും ഉപേക്ഷിക്കാൻ യുകെ തയ്യാറായില്ല. യുകെ യുടെ അഭിനയസിദ്ധിയില്‍ ആത്മവിശ്വാസം ഉണ്ടായിരുന്ന സംവിധായകന്‍ മമ്മൂട്ടി നായകനായ സിനിമയിൽ അവസരം നല്കിയിട്ടും യു കെ സ്നേഹപൂർവ്വം അത് നിരസിക്കുകയായിരുന്നു. സിനിമയെ വെല്ലുന്ന ജീവിതാനുഭവങ്ങളിലൂടെ കടന്ന് പോയ യുകെ യൂസഫിന്റെ ജീവിതം തന്നെ ഭാവിയിലൊരു സിനിമയായി മാറിയാലും അൽഭുതപ്പെടാനില്ല.
വൈവിധ്യങ്ങളെയും സംസ്കാരത്തെയും സൗന്ദര്യത്തെയും ഒരു കവി മനസ്സോട് കൂടി കൗതുകത്തോടെ നോക്കിക്കാണുന്ന യുകെ യൂസഫ് നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എംഎ യൂസഫലി തൊട്ടുള്ള രാജ്യത്തിന്റെ തന്നെ അഭിമാനമായി മാറിയ ബിസിനസുകാരുമായും കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളിലെ (ebiz.evisionnews.co)മുതിർന്ന നേതാക്കളുമായും സൗഹൃദം കാത്ത് സൂക്ഷിക്കുംബോഴും സാധാരണക്കാരനെയും പാവപ്പെട്ടവരെയും കൂടി തോളോട് തോൾ ചേർത്തി നിർത്തുന്ന വിനയവും സമഭാവനയും യു കെ യൂസഫ് ലോകത്തിനു കാണിച്ച് തരുന്ന വലിയ മാത്രുകയാണ് .
ബിസിനസുകാരനെന്ന മേൽവിലാസം മാറ്റിവെച്ചാൽ ശൂന്യമായിപ്പോകുന്ന വ്യ്ക്തിത്വമല്ല യു കെ യൂസഫ് എന്നതാണ് യു കെ യൂസഫിന്റെ ഏറ്റവും വലിയ പ്രത്വേകത. അത്തരം വ്യക്തിത്വങ്ങള്‍ അപൂർവ്വമെത്രെ! സാമുഹിക രംഗത്തെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും ഇടപെടലുകളും തന്നെ പ്രത്വേക അധ്യായമായി തെളിഞ്ഞ് നിൽക്കുന്നു. കേരളം വിദേശ രാജ്യങ്ങളുടെ മാതൃകയില്‍ ജലപാതകളെ ഗതാഗതത്തിനും ടൂറിസം വികസനത്തിനും ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ (ebiz.evisionnews.co)കുറിച്ച് യു കെ എത്രയോ വർഷങ്ങളായി അധികാരി വർഗ്ഗത്തിനും സമൂഹത്തിനും മുന്നിൽ പറഞ്ഞ് കൊണ്ടേയിരിക്കുന്നു. നാളത്തെ നല്ല കേരളത്തിനായുള്ള ഈ മനുഷ്യന്റെ ശബ്ദംഎന്നെങ്കിലും തിരിച്ചറിയപ്പെടുകതന്നെ ചെയ്യും.
സ്വകാര്യമേഖലയിലെ അധ്യാപകരുടെയും നഴ്സുമാരുടെയും പരിതാപകരമായ വേതന വ്യവസ്ത സംബന്ധിച്ച് ഈ അടുത്ത കാലത്താണ് കേരളത്തിൽ വലിയ ചർച്ചകൾ ഉയർന്ന് വന്നതെങ്കിൽ വിദ്യാസമ്പന്നരായ ഈ വിഭാഗങളോട് സർക്കാർ പുലർത്തുന്ന നിസ്സംഗതയെ കുറിച്ചും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും വർഷങ്ങൾക്ക് മുൻപേ യു കെ യൂസഫ് പൊതുസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന അഴിമതി, അനാസ്ഥ , വൈര്യനിര്യാതന ബുദ്ധി തുടങ്ങിയ വിഷയങ്ങളിലൊക്കെ മുഖം നോക്കാതെ ചങ്കൂറ്റത്തോടെയുള്ള ഇടപെടല്‍ യുകെ നടത്തിയിട്ടുണ്ട്.
ബിൽഡേർസ്സ് ലോകത്തും പൊതു സമൂഹത്തിലും ഇത് വലിയ ആത്മവിശ്വാസമാണു സമ്മാനിച്ചത്. മാനവികതയിലൂന്നിയതും പ്രായോഗികവുമായ ജനകീയ ഇടപെടലുകളാണ് യു കെ യൂസഫിന്റെ മുഖമുദ്ര. മണലിന്റെ അഭാവം മൂലം നിർമ്മാണ രംഗവും അതിലൂടെ സാമ്പത്തിക മേഖലയും പ്രതിസന്ധിയിലകപ്പെടുന്നതാണ് യു കെ യൂസഫിനെ പുഴയിൽ നിന്നും മണലെടുക്കുന്നതുമായി (ebiz.evisionnews.co)ബന്ധപ്പെട്ട ശ്രദ്ധേയമായ അഭിപ്രായങ്ങൾ പറയുന്നതിലേക്കും അത് വഴി സർക്കാറിന്റെ മണൽ നയം തന്നെ മാറ്റുന്നതിലേക്കും നയിച്ചത്.
നിലവിലെ പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്റെ ഉറച്ച നിലപാടുകൾ ഓൺലൈനിലും ഓഫ് ലൈനിലും ഒരു പോലെ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട് യു കെ. ഇന്ത്യയുടെ മതേതരത്വ സ്വഭാവവും മത ജാതി സമൂഹങ്ങൾക്കിടയിലെ സൗഹാർദ്ദവും കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിക്കപ്പെടണമെന്ന് നിർബന്ധമുള്ള യു കെ പൗരത്വ ഭേദഗതി ബിൽ അതിനു തുരങ്കം വെക്കുമെന്ന് വിശ്വസിക്കുന്നു. രാജ്യത്തെ സാമുഹിക സാംസ്കാരിക നായകർ തങ്ങളുടെ ശബ്ദം ഉച്ചത്തിൽ മുഴക്കുന്ന ഈ വേളയിൽ യു കെ യും തന്റെ ഉത്തരവാദിത്വം നിർവ്വഹിച്ച് കൊണ്ട് ഉപ്പളയിൽ നടന്ന പൗരത്വഭേദഗതി ബില്ലിനെതിരായ (ebiz.evisionnews.co)ബഹുജനസമരത്തിന് നേത്രത്വം നല്‍കി. സാമുഹിക മാദ്ധ്യമങ്ങളിലൂടെ തന്റെ നിലപാടുകള്‍ യു കെ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തു. വലിയ പ്രചാരണമാണ് അദ്ദേഹത്തിന്‍റെ എഫ് ബി പോസ്റ്റുകള്‍ക്ക് ലഭിച്ചത്.
കാസർഗ്ഗോട് ജില്ലയോട് കാണിക്കുന്ന അവഗണനയും ജില്ലയിലെ വികസന മുരടിപ്പും യു കെ യൂസഫ് എന്നും തുറന്ന് കാണിച്ചിട്ടുണ്ട്. കേരളത്തിലേക്ക് ലയിച്ച കാസര്‍കോട് താലൂക്ക് കേരളത്തിലെ പിന്നോക്ക പ്രദേശമായും കർണ്ണാടകയിലേക്ക് ലയിച്ച മംഗലാപൂരം കർണ്ണാടകയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായും വളർന്നതിലെ രണ്ടു സംസ്ഥാനങ്ങളുടെ സമീപനങ്ങളിലെ വേർതിരിവിനെകുറിച്ചുള്ള യുകെ യുടെ അഭിപ്രായപ്രകടനങ്ങൾ ജില്ലയിലെ ജനങ്ങളെയാക്കെ കണ്ണു തുറപ്പിക്കേണ്ട യാഥാര്‍ത്ഥ്യമാണ് . അധരവ്യായാമങളിൽ മാത്രം ജീവിക്കാതെ കാസര്‍കോട് ജില്ലയുടെ പുരോഗതിക്കായി തന്റേതായ സംഭാവനകളർപ്പിക്കാൻ പ്രത്വേകം ശ്രദ്ധിക്കുന്നുണ്ട് യുകെ മഞ്ചേശ്വരം താലൂക്കിന്റെ രൂപികരണത്തിൽ നേത്രപരമായ പങ്ക് വഹിക്കാൻ യു കെ യൂസഫിനു സാധിച്ചു.
ജില്ലയിൽ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കാനുള്ള സംരഭങ്ങൾക്കും അദ്ദേഹം നേത്രത്വം നൽകുന്നു. പിന്നോക്കാവസ്ഥ ഇനിയും പരിഹരിക്കപ്പെടാത്ത മഞ്ചേശ്വരം മണ്ഡലത്തിന് സ്പെഷ്യല്‍ പാക്കേജും ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും അനുവദിക്കണമെന്ന് മന്ത്രി ഇ പി ജയരാജനോട് യു കെ ആവശ്യപ്പെട്ടിട്ടുണ്ട്. അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പും മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.
മാധ്യമങ്ങളിലൂടെ, നിയമപോരാട്ടത്തിലൂടെ, സര്‍ക്കാറിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിലൂടെ അങ്ങനെ ബഹുമുഖമായ ഇടപെടലുകളിലൂടെ കാസര്‍കോട് ജില്ലയുടെയും പ്രത്വേകിച്ച് മഞ്ചേശ്വരം മണ്ഡലത്തിന്റെയും വികസന കാര്യങ്ങള്‍ സസൂക്ഷമം യു കെ ശ്രദ്ധിക്കുന്നു. അഴിമതിക്കാരും അഹങ്കാരികളും ജനങ്ങളെ ഉപദ്രവിക്കുന്നതുമായ ഉദ്യോഗസ്തരെ തള്ളുന്ന കുപ്പത്തൊട്ടിയായി കാസര്‍കോടിനെ മാറ്റുന്നതിനെതിരെ എന്നും അമർഷത്തോടെ പ്രതികരിച്ചിട്ടുണ്ട് യു കെ.അത്തരം ആളുകളെ നിലക്ക് നിര്‍ത്താനും പലപ്പോഴും യുകെക്ക് സാധിച്ചു. കാസർഗ്ഗോടിന്റെ വികസനകാര്യത്തിൽ മെല്ലെപ്പോക്കും ഗുണനിലവാരമില്ലായ്മയും ഉണ്ടാകുന്നത് പണിഷ്‌മന്റ് ട്രാൻസ്ഫർ വഴി വന്ന ഉദ്യോഗസ്തർ അധികാര കേന്ദ്രങ്ങൾ കയ്യാളുന്നത് കൊണ്ടാണ്. അതിനൊരു അറുതി വരുത്താന്‍ തന്നാലാവും വിധത്തിലുള്ള ഇടപെടലുകള്‍ (ebiz.evisionnews.co)നടത്തുകയും അതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട് യു കെ.
കണിഷമായ സാമ്പത്തിക അച്ചടക്കവും കൃത്യമായ കർമ്മ പദ്ധതിയും അർപ്പണബോധവുമാണ് യു.കെ യൂസുഫിന്റെ വിജയത്തിന്റെ കാതൽ. വ്യക്തി ബന്ധങ്ങളുടെ ഊഷ്മളത കാത്ത് സൂക്ഷിക്കുന്നതിലും അവയിലൊന്നും വലിപ്പ-ചെറുപ്പമൊന്നും മാനദണ്ഡമാകാതിരിക്കാന്‍ കാണിക്കുന്ന സൂക്ഷ്‌മതയും യുകെ യൂസഫിനെ വ്യത്യസ്ഥനാക്കുന്നു.
കേരളത്തിലെയും കർണ്ണാടകയിലെയും സാമൂഹിക, സാംസ്ക്കാരിക വ്യാവസായിക, മാധ്യമ, സിനിമാരംഗത്തെ പ്രമുഖരുമായും നല്ല ബന്ധം യു കെ കാത്ത് സൂക്ഷിക്കുന്നു. ജീവകാരുണ്യ പ്രവർത്തനം പ്രശസ്തിക്ക് വേണ്ടിയുള്ള ചടങ്ങുകളായി മാറുന്ന ലോകത്ത് ജീവകാരുണ്യ പ്രവർത്തനം തന്റെ ഔദാര്യമല്ലെന്നും അർഹതപ്പെട്ടവനു (ebiz.evisionnews.co)കിട്ടേണ്ട അവകാശമാണെന്നും വിശ്വസിച്ച് പ്രവർത്തിക്കുന്ന വ്യക്തിയാണ് യു കെ യൂസഫ്. അത് കൊണ്ട് തന്നെ സഹായങ്ങൾ ഏറ്റ് വാങ്ങുന്ന നിർദ്ധനരുടെ അഭിമാനത്തിനു ക്ഷതമേൽക്കാതിരിക്കാൻ യു കെ യൂസഫ് അങ്ങേയറ്റം ശ്രദ്ധിക്കുന്നു. എന്നും സ്വപ്‌നങ്ങളുടെ തോഴനായ യു കെ യൂസഫ് പുതിയ സ്വപ്‌നങ്ങൾ യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ്.
Keywords: Uk-ukyusuf-kasaragod-uppala-hundrads-icons-of-kerala-businessman-socialworker
കേരളത്തിലെയും കർണ്ണാടകയിലെയും സാമൂഹിക, സാംസ്ക്കാരിക വ്യാവസായിക, മാധ്യമ, സിനിമാരംഗത്തെ പ്രമുഖരുമായും നല്ല ബന്ധം യു കെ കാത്ത് സൂക്ഷിക്കുന്നു. ജീവകാരുണ്യ പ്രവർത്തനം പ്രശസ്തിക്ക് വേണ്ടിയുള്ള ചടങ്ങുകളായി മാറുന്ന ലോകത്ത് ജീവകാരുണ്യ പ്രവർത്തനം തന്റെ ഔദാര്യമല്ലെന്നും അർഹതപ്പെട്ടവനു (ebiz.evisionnews.co)കിട്ടേണ്ട അവകാശമാണെന്നും വിശ്വസിച്ച് പ്രവർത്തിക്കുന്ന വ്യക്തിയാണ് യു കെ യൂസഫ്. അത് കൊണ്ട് തന്നെ സഹായങ്ങൾ ഏറ്റ് വാങ്ങുന്ന നിർദ്ധനരുടെ അഭിമാനത്തിനു ക്ഷതമേൽക്കാതിരിക്കാൻ യു കെ യൂസഫ് അങ്ങേയറ്റം ശ്രദ്ധിക്കുന്നു. എന്നും സ്വപ്‌നങ്ങളുടെ തോഴനായ യു കെ യൂസഫ് പുതിയ സ്വപ്‌നങ്ങൾ യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ്.
Keywords: Uk-ukyusuf-kasaragod-uppala-hundrads-icons-of-kerala-businessman-socialworker
Post a Comment
0 Comments