ദേശീയം (www.evisionnews.co): മാസങ്ങള്‍ പിന്നിടുമ്പോഴും കോവിഡ് 19 വൈറസ് വ്യാപനം ലോകത്ത് ഉയര്‍ന്നു കൊണ്ടിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,917 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ലോകത്ത് നിലവില്‍ 77,31,662 പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 428,210 ആയി.
ഇന്നലെയും യുഎസിലും ബ്രസീലിലും തന്നെയാണ് കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. യുഎസില്‍ ഇതുവരെ 2,116,922 പേര്‍ക്ക് രോഗം വന്നപ്പോള്‍ 116,825 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്നലെയും 27,221 പേര്‍ക്ക് രോഗം ബാധിച്ചു. 791 പേര്‍ മരിക്കുകയും ചെയ്തു.
Post a Comment
0 Comments