കാസര്‍കോട് (www.evisionnews.co): മാവിനകട്ടയിലെ സാമൂഹിക പ്രവര്‍ത്തകനും മുസ്ലിം ലീഗ് ടൗണ്‍ കമ്മിറ്റി പ്രസിഡന്റുമായിരുന്ന കെകെ ഇസ്മായിലിന്റെ കുടുംബത്തിന് മാവിനകട്ട മുസ്ലിം ലീഗ്, കെഎംസിസി, യൂത്ത് ലീഗ്, എംഎസ്എഫ് കമ്മിറ്റികള്‍ നിര്‍മിച്ച വീടിന്റെയും കടമുറിയുടെയും താക്കോല്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുങ്കൈ കൈമാറി.
ബാഫഖി മഹല്‍ എന്ന് നാമകരണം ചെയ്ത കാരുണ്യഭവനത്തിന്റെ താക്കോല്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുങ്കൈ കൈമാറി. കടമുറിയുടെ ഉദ്ഘാനം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ടിഇ അബ്ദുല്ല നിര്‍വഹിച്ചു. ബാഫക്കി മഹലിന്റെ താക്കോല്‍ ദാനം പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീമിന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ കൈമാറി.
പണി പൂര്‍ത്തികരിച്ച് കൃത്യസമയത്ത് കൈമാറിയ മുഹമ്മദ് കുഞ്ഞി കരോടിക്കുള്ള മാവിനകട്ട മുസ്ലിം ലീഗ്, കെഎംസിസി, യൂത്ത് ലീഗ്, എംഎസ്എഫിന്റെ സ്‌നേഹോപഹാരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ടിഇ അബ്ദുല്ല കൈമാറി. മൂസ ബി. ചെര്‍ക്കള, മുനീര്‍ ഹാജി, സിഎച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, സിബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, പിഡിഎ റഹ്മാന്‍, കടവത്ത് മുഹമ്മദ് കുഞ്ഞി, ഒപി ഹനീഫ, ഷാഹിന സലിം, നാസര്‍ ചായിന്റടി, എംഎം നൗഷാദ്, ഹാരിസ് ബേവിഞ്ച, ബദ്‌റുദ്ധീന്‍ ആര്‍കെ, ഹസന്‍ നെക്കര, എന്‍ബി ബടുവന്‍ കുഞ്ഞി, അഷ്‌റഫ് പെര്‍ളം, അന്തു മേനങ്കോട്, കാദര്‍ ഹാജി, സിഎച്ച് അലി, മുഹമ്മദ് കുഞ്ഞി കരോടി, ഹമിദലി, കലീല്‍ എന്‍എ, എന്‍.പി അബൂബക്കര്‍, ഹാരിസ് ഉദ്ദംപാറ, അഷ്‌റഫ് ആലങ്കോള്‍, ഉനൈസ് കെ.എന്‍, ഹസന്‍ പിഎ ആലങ്കോള്‍ സംബന്ധിച്ചു.
Post a Comment
0 Comments