കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ഗള്‍ഫില്‍ നിന്നെത്തിയ സ്ത്രീ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 14ന് കുവൈത്തില്‍ നിന്നെത്തിയ 34 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, ജൂണ്‍ ഒമ്പതിന് ഖത്തറില്‍ നിന്നെത്തിയ 24 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 107ആയി.
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. മെയ് 14 ന് കോവിഡ് സ്ഥിരീകരിച്ച 30 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, മെയ് 22 ന് കോവിഡ് പോസിറ്റീവായ 38, 36 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശികള്‍, മെയ് 22 ന് കോവിഡ് പോസിറ്റീവായ 42 വയസുള്ള മുളിയാര്‍ പഞ്ചായത്ത് സ്വദേശി, മെയ് 25 ന് രോഗം സ്ഥിരീകരിച്ച 62 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, മെയ് 27 ന് കോവിഡ് പോസിറ്റീവായ 56 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, മെയ് 28 ന് രോഗം സ്ഥിരീകരിച്ച 42 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി(എല്ലാവരും മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍), ചെന്നൈയില്‍ നിന്ന് വന്ന് മെയ് 17 ന് രോഗം സ്ഥിരീകരിച്ച 25 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് നെഗറ്റീവായത്.
Post a Comment
0 Comments