കുമ്പഡാജെ (www.evisionnews.co): ആനന്ദ് മാതൃകയില്‍ കുമ്പഡാജെ പഞ്ചായത്തിലെ 3,5 വാര്‍ഡുകള്‍ പ്രവര്‍ത്തന പരിധിയായി നിശ്ചയിച്ച് കുമ്പഡാജെ ആസ്ഥാനമായി രൂപീകൃതമായ കുമ്പഡാജെ ക്ഷീരോല്‍പ്പാദക സഹകരണ സംഘം കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമത്ത് സുഹ്റ നിര്‍വഹിച്ചു.
പാല്‍ സംഭരണോദ്ഘാടനം പിപി നാരായണനും (ഡയറക്ടര്‍ മലബാര്‍ മില്‍മ) മില്‍മയുടെ പരിശോധന ഉപകരണങ്ങളുടെയും രജിസ്ട്രറുകളുടെയും വിതരണോദ്ഘാടനം കെ. സുധാകരനും (ഡയറക്ടര്‍ മലബാര്‍ മില്‍മ) ഗുണനിലവാര പരിശോധന ഉദ്ഘാടനം മഹേഷ് നാരായണനും (ക്യൂ സി.ഒ ക്ഷീരവികസന വകുപ്പ് കാസര്‍കോട്) നിര്‍വഹിച്ചു.
കെ. അജിത്കുമാര്‍ അസിസ്റ്റന്റ് (മാനേജര്‍ പി.ഐ യൂണിറ്റ് ഹെഡ് കാസര്‍കോട്), എന്‍മകജെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കണ്ടിഗെ അബൂബക്കര്‍ സിദ്ധീഖ്, കുമ്പഡാജെ പഞ്ചായത്ത് മെമ്പര്‍മാരായ എസ്. മുഹമ്മദ് ബി.ടി അബ്ദുള്ളക്കുഞ്ഞി, കാറഡുക്ക ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ ജാസ്മിന്‍, ക്ഷീരസംഘം പ്രസിഡന്റ് ഫാറൂക്ക് കുമ്പഡാജെ, സെക്രട്ടറി ഡോ. വേണുഗോപാല്‍ സംബന്ധിച്ചു.
Post a Comment
0 Comments