കാസര്‍കോട് (www.evisionnews.co): ലോക് ഡൗണ്‍ മറപിടിച്ച് ഉക്കിനടുക്ക മെഡിക്കല്‍ കോളജില്‍ പിന്‍വാതിലിലൂടെ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ ശ്രമം നടന്നാല്‍ ശക്തമായ സമരത്തിലൂടെ എതിര്‍ക്കുമെന്ന് ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര്‍ സുനില്‍. യുവമോര്‍ച്ച കാസര്‍കോട് മണ്ഡലം കമ്മിറ്റി നടത്തുന്ന യുവജന വഞ്ചനക്കെതിരെ നിരാഹര സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
ഉക്കിനടുക്ക മെഡിക്കല്‍ കോളജില്‍ പാര്‍ട്ടികരെ തിരുകിക്കയറ്റാനുള്ള ശ്രമം അണിയറയില്‍ നടക്കുകയാണ് നോട്ടിഫിക്കേഷന്‍ പോലും ചുരുങ്ങിയ ദിവസത്തില്‍ പിന്‍വലിച്ചത് ഉദാഹരണമാണ് സംസ്ഥാനത്ത് ലക്ഷകണക്കിന് ള്ളദ്യാഗാര്‍ത്ഥികള്‍ പരീക്ഷയെഴുതി നിയമനത്തി വേണ്ടി കാത്തിരിക്കുമ്പോള്‍ പിന്‍വാതില്‍ നിയമനം നടത്താനും സ്വന്തക്കാരെയും പാര്‍ട്ടിക്കരയും കയറ്റാനുള്ള ശ്രമമാണ് നടക്കുന്നത് ഇരുപത്തിനാലോളം തസ്തികകളുടെ കാലാവധി ജൂലായില്‍ അവസാനിക്കാനിരിക്കേ യാതൊരു നടപടിയും കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇത് യുവാക്കളോടുള്ള വഞ്ചനയണെന്ന് സുനില്‍ പറഞ്ഞു.
യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ രക്ഷിത്ത് കെ ദിലായയും ജനറല്‍ സെക്രട്ടറി അജിത്ത് കുമാരനും സംസ്ഥാന അധ്യക്ഷന് പിന്തുണയുമായി നിരാഹരം ഇരുന്നു. മണ്ഡലം സെക്രട്ടറി ശരത്ത് പുണ്ടൂര്‍ മണ്ഡലം ട്രഷറര്‍ രാമചന്ദ്രന്‍, പ്രമോദ് ബെളിഞ്ച, അഗ്‌നേഷ്, മധൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അശോക്, ഉണ്ണികൃഷ്ണന്‍ സംബന്ധിച്ചു. അഞ്ചു മണിക്ക് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് നിരാഹര സമരം സമാപന പരിപാടി ഉദ്ഘാടനം ചെയ്യും.

Post a Comment
0 Comments