ബദിയടുക്ക (www.evisionnews.co): കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ മൂന്നാം റാങ്ക് നേടിയ കാസര്‍കോട് ഗവ. കോളേജ് വിദ്യാര്‍ത്ഥിനി മറിയം ഇര്‍ഷാദയെ എംഎസ്എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു.
മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് ഉപഹാരം കൈമാറി. ഇര്‍ഷാദയുടെ പിതാവ് ഇബ്രാഹിം ഖാസിമി പ്രഭാഷണം നടത്തി. എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് നവാസ് കുഞ്ചാര്‍, പഞ്ചായത്ത് പ്രസിഡന്റ് രിഫായി ചര്‍ളടുക്ക, ലീഗ് വാര്‍ഡ് നേതാക്കളായ റസാഖ് പെര്‍ള, അബ്ദുല്ലക്കുഞ്ഞി അടിമ്പായി, മൊയ്തീന്‍ ഫരീദ്, സാദിഖ് ചര്‍ളടുക്ക, മുസ്തഫ, മഹറൂഫ് സംബന്ധിച്ചു.

Post a Comment
0 Comments