കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റും മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ മെട്രോ മുഹമ്മദ് ഹാജി (68) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളായി കോഴിക്കോട് എംവിആര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയിലായിരുന്നു.
എസ്‌വൈഎസ് സംസ്ഥാന ട്രഷറര്‍, നോര്‍ത്ത് ചിത്താരി ജമാഅത്ത് പ്രസിഡന്റ്, അംബേദ്ക്കര്‍ എജ്യുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, നോര്‍ത്ത് ചിത്താരി മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ്, ന്യൂനപക്ഷ വിദ്യഭ്യാസ സമിതി സംസ്ഥാന ട്രഷറര്‍, മദ്രസ മാനേജ് മെന്റ് അസോസിയേഷന്‍ മുന്‍ ജില്ലാ ട്രഷറര്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, എംഐസി മാനേജ് മെന്റ് കമ്മിറ്റി അംഗം, ചന്ദ്രിക ദിനപത്രം ഡയറക്ടര്‍, ചിത്താരി അസീസിയ അറബിക് കോളജ് ചെയര്‍മാന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, റൈഫിള്‍ അസോസിയേഷന്‍ മുന്‍ ട്രഷറര്‍, ചിത്താരി അസീസായ ഇംഗ്ലീഷ് സ്‌കൂള്‍ ചെയര്‍മാന്‍, ചിത്താരി ഹസീന ക്ലബ്ബ് രക്ഷാധികാരി, മുംബൈ വെല്‍ഫയര്‍ ലീഗ്, മുംബൈ മുസ്ലിം ജമാഅത്ത് തുടങ്ങി യുടെ പ്രസിഡന്റ്, കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന, ക്രസന്റ് സ്‌കൂള്‍ എന്നിവയുടെ മാനേജ്‌മെന്റ് കമ്മിറ്റി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നു.
ചിത്താരിയിലെ പരേതരായ വളപ്പില്‍ കുഞ്ഞാമു- മുനിയംകോട് സൈനബ് ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ. മക്കള്‍: മുജീബ്, ജലീല്‍, ഷമീം, ഖലീല്‍, കബീര്‍, സുഹൈല, ജുസൈല. മരുമക്കള്‍: ഫസല്‍ മാണിക്കോത്ത്, സഹോദരങ്ങള്‍: അബ്ദുല്ല, ആയിശ.

Post a Comment
0 Comments