കോഴിക്കോട് (www.evisionnews.co): ഇടത് സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ജൂണ്‍ 24ന്, ബുധനാഴ്ച ഉപവാസ സമരം നടത്തും.
പ്രവാസികളും മനുഷ്യരാണ്, സര്‍ക്കാറിന്റെ ക്രൂരത അവസാനിപ്പിക്കുക എന്ന മുദ്രാവാക്യത്തില്‍ നടക്കുന്ന ഉപവാസ സമരം രാവിലെ 9മണിക്ക് കോഴിക്കോട് മാവൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സിക്ക് സമീപം പ്രത്യേക സജ്ജമാക്കിയ സമര പന്തലില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് ആറ് മണി വരെ തുടരുന്ന ഉപവാസ സമരത്തിന്റെ സമാപനം മുസ്ലിം ലീഗ് ഉന്നതാധികാര സമതിയംഗം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ദേശീയ-സംസ്ഥാന നേതാക്കള്‍, എം.എല്‍.എമാര്‍, യു.ഡി.എഫ് നേതാക്കള്‍, കെ.എം.സി.സി നേതാക്കള്‍ ഉപവാസ സമരത്തെ അഭിസംബോധന ചെയ്യും.
Post a Comment
0 Comments