കാസർകോട്: (www.evisionnews.co) ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ, പതിനായിരങ്ങളുടെ ജീവൻ കവർന്ന കോവിഡ്-19 എന്ന മഹാരായിയെ പ്രതിരോധിച്ച കാസർകോടൻ മാതൃകയുടെ നാൾവഴികളുമായി 'കോ അവയർ -19' ഡോക്യുമെൻ്ററി ഒരുങ്ങി. ഒന്നുമില്ലെന്ന പരിഭവങ്ങൾക്കിടയിലും ഒരു നാട് കൈകോർത്ത് പിടിച്ചു നടത്തിയ ശക്തമായ പ്രതിരോധത്തിൻ്റെ കഥയുമായാണ് കോ-അവയർ ഡോക്യുമെൻ്ററി പ്രകാശിതമാവുന്നത് രാജ്യത്തിൻ്റെ തന്നെ പ്രശംസ നേടിയ കാസർകോട് മാതൃകക്ക് കയ്യൊപ്പ് ചാർത്തുന്നതാണ് കാസർകോട് ഫ്ലീ ടീം ഒരുക്കിയ 6 മിനുറ്റ് നീണ്ടു നിൽക്കുന്ന ഡോക്യുമെൻ്ററി.
മികച്ച രീതിയിൽ സംവിധാനം ചെയ്ത വീഡിയോ ക്യാമറാ വൈദഗ്ധ്യവും മികച്ച സ്ക്രിപ്റ്റും അവതരണവും ഈ ഡോക്യുമെൻ്ററിയെ വേറിട്ടതാക്കുന്നു.
ഡോക്യുമെൻ്ററിയുടെ ലോഗോ പ്രകാശനം കാസർകോട് ഡി.വൈ.എസ്.പി. ബാലകൃഷ്ണൻ നായർ കാസർകോട് പ്രസ് ക്ലബ്ബ് മുൻ പ്രസിഡണ്ട് ടി.എ ഷാഫിക്ക് നൽകി നിർവഹിച്ചു. ഹാഷിം ബംബ്രാണി, ഖാലിദ് ഷാൻ ചെങ്കള, മുർഷിദ് മുഹമ്മദ്, സഹ്സമാൻ തൊട്ടാൻ, അജ്മൽ മിർഷാൻ, അർഫാത്ത് കൊവ്വൽ തുടങ്ങിയവർ സംബന്ധിച്ചു,,
Post a Comment
0 Comments