കാസര്‍കോട് (www.evisionnews.co): ചെങ്കള പഞ്ചായത്തില്‍ ഏഴാംവാര്‍ഡ് ചൂരിപ്പള്ള- മാവിനക്കട്ട പാറക്കുന്ന് സ്ഥലത്ത് പുതുതായി തുടങ്ങിയ കള്ളുഷാപ്പ് നിരവധി കുടുംബങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്ത്രീകള്‍ക്കും പൊതുജനങ്ങള്‍ക്കും ഭീഷണിയാണന്നും അവിടെ താമസിക്കുന്നവരുടെ സമാധാനാന്തരീക്ഷവും സ്വകാര്യതയും തക്കര്‍ക്കുന്ന രീതിയിലുള്ള കള്ളുഷാപ്പ് ഉടന്‍ മാറ്റാനുള്ള നടപടികള്‍ ഉണ്ടാവണമെന്നും ആവിശ്യപ്പെട്ട് ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ കലക്ടര്‍ക്കും എക്‌സൈസ് അധികാരിക്കള്‍ക്കും പരാതി നല്‍കി. പ്രസിഡന്റ് എംഎം നൗഷാദ്, ജനറല്‍ സെക്രട്ടറി ഹാരിസ് ബേവിഞ്ച, ഭാരവാഹികളായ അഷ്‌റഫ് പെര്‍ള, അബ്ദുല്‍ ഖാദര്‍ സിദ്ധ, അന്തു മേനങ്കോട്, കലീല്‍ മാവിനക്കട്ട സംബന്ധിച്ചു.
Post a Comment
0 Comments